ബോളിവുഡിന്‍റെ ക്യൂട്ട് താരം കാര്‍ത്തിക് ആര്യന്‍റെ വരാനിരിക്കുന്ന റൊമാന്‍റിക് ചിത്രമാണ് 'സത്യപ്രേം കി കഥ'. സിനിമയ്‌ക്കായി തയ്യാറെടുക്കുന്ന കാർത്തിക് ആര്യന്‍ രാത്രി-പകല്‍ ചിത്രീകരണത്തിന്‍റെ ഒരു നേര്‍കാഴ്‌ചയുമായി സോഷ്യല്‍ മീഡിയയിലെത്തി.
ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവച്ചത്. 'സത്യപ്രേം കി കഥ' എന്ന ഹാഷ്‌ടാഗോടു കൂടിയുള്ളതാണ് താരത്തിന്‍റെ പോസ്‌റ്റ്. പകൽ മുതൽ രാത്രി വരെ. 'സത്യപ്രേം കി കഥ'. '-എന്നീ അടിക്കുറിപ്പോടു കൂടിയാണ് കാര്‍ത്തിക് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
മാലയുടെയും മണി അലങ്കാരത്തിന്‍റെയും പശ്ചാത്തലത്തിൽ കാർത്തിക് ആര്യന്‍ ക്യാമറ കാണിച്ചു. സിനിമയുടെ ടീസർ പുറത്തിറക്കിയതിന് ശേഷം നിര്‍മാതാക്കള്‍ അടുത്തിടെ ആദ്യ പോസ്‌റ്റര്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പോസ്‌റ്ററില്‍ കിയാരയും കാര്‍ത്തിക്കും റൊമാന്‍റിക് ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫിലിം പ്രൊഡക്ഷൻ ഹൗസായ നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്‌റ്റര്‍ പങ്കുവച്ചു. സിനിമയുടെ ടീസറിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
കിയാരയുടെ കഥ എന്ന കഥാപാത്രത്തോടുള്ള ഇഷ്‌ടം പ്രകടിപ്പിക്കുന്ന കാർത്തികിന്‍റെ വോയ്‌സ് ഓവറോടു കൂടിയാണ് ടീസർ ആരംഭിക്കുന്നത്. കാശ്‌മീര്‍ പോലുള്ള മനോഹരമായ ലൊക്കേഷനുകളുടെ പശ്ചാത്തലത്തിൽ കാർത്തിക്കിന്‍റെയും കിയാരയുടെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.
സമീർ വിദ്വാൻസ് സംവിധാനം ചെയ്‌ത് സാജിദ് നദിയാദ്‌വാല നിർമ്മിക്കുന്ന ഈ ചിത്രം 2023 ജൂൺ 29 ന് തിയേറ്ററുകളിൽ എത്തും. 2022ൽ പുറത്തിറങ്ങിയ 'ഭൂൽ ഭുലയ്യ 2' എന്ന ബ്ലോക്ക്ബസ്‌റ്ററിന് ശേഷം ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്.
എൻജിഇയും നമ പിക്‌ചേഴ്‌സും തമ്മിലുള്ള ഒരു വലിയ സഹകരണം കൂടിയാണീ ചിത്രം. കിഷോർ അറോറ, സംവിധായകൻ സമീർ വിദ്വാൻസ്, സാജിദ് നദിയാദ്‌വാലയും ഷരീൻ മന്‍ട്രി കേഡിയ എന്നിവര്‍ക്ക് ഛിഛോരെ, ആനന്ദി ഗോപാല്‍ എന്നീ സിനിമകളിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ചു.
സുപ്രിയ പഥക് കപൂർ, ഗജരാജ് റാവു, സിദ്ധാർത്ഥ് രന്ധേരിയ, അനുരാധ പട്ടേൽ, രാജ്‌പാല്‍ യാദവ്, നിർമിതേ സാവന്ത്, ശിഖ തൽസാനിയ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഇതുകൂടാതെ, ഹൻസൽ മേത്തയ്‌ക്കൊപ്പമുള്ള 'ക്യാപ്റ്റൻ ഇന്ത്യ'യിലും, സംവിധായകൻ കബീർ ഖാന്‍റെ തന്നെ ഇനിയും പേരിടാത്ത ചിത്രത്തിലും കാര്‍ത്തിക് ആര്യന്‍ അഭിനയിക്കും.
ഷെഹ്‌സാദയാണ് കാര്‍ത്തിക് ആര്യന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഫെബ്രുവരി 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തെലുഗു സൂപ്പര്‍ താരം അല്ലു അർജുന്‍റെ 'അല വൈകുണ്‌ഠാപുരംലൂ' എന്ന തെലുങ്ക് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് 'ഷെഹ്‌സാദ'. വരുണ്‍ ധവാന്‍റെ സഹോദരൻ രോഹിത് ധവാനാണ് ഹിന്ദി റീമേക്കിന്‍റെ സംവിധാനം. പരേഷ് റാവൽ, റോണിത് റോയ്, മനീഷ കൊയ്‌രാള, സണ്ണി ഹിന്ദുജ എന്നിവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.
Also Read: ആഘോഷ രാവില്‍ നൃത്തം ചെയ്‌ത് ആമിര്‍ ഖാനും കാര്‍ത്തിക് ആര്യനും; ഏറ്റെടുത്ത് ആരാധകര്‍