ബെംഗളൂരു: അതിർത്തി തര്‍ക്കത്തെ തുടര്‍ന്ന് രാജ്യങ്ങള്‍ തമ്മില്‍ വാഗ്വാദവും ഏറ്റുമുട്ടലും സാധാരണഗതിയില്‍ സംഭവിക്കാറുണ്ട്. എന്നാല്‍, പതിവിന് വിപരീതമായുള്ള ഒരു 'യുദ്ധം' സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍. ആരിലും അമ്പരപ്പുണ്ടാക്കുന്ന രീതിയില്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ ഒരു കൂട്ടം കുരങ്ങന്‍മാര്‍ തമ്മിലാണ്.
കർണാടകയിലെ ചാമരാജനഗറിലെ സന്തേപേട്ട് തെരുവിലാണ് സംഭവം. ആയിരക്കണക്കിന് വാനരന്മാരുള്ള പ്രദേശമാണിത്. ഓരോ ഗ്രാമത്തിലും സംഘമായാണ് കുരങ്ങന്‍മാര്‍ കഴിയുന്നത്. ആഞ്ജനേയ പ്രദേശത്തെ 15ലധികം വാനരന്മാര്‍ ശാന്തേപേട്ട തെരുവിലെത്തി. ഈ 'അതിര്‍ത്തി' ലംഘനം നേര്‍ക്കുനേര്‍ നിന്നുള്ള 'കലപില'യ്‌ക്കും പിന്നീട് ഏറ്റുമുട്ടലിലേക്കും വഴിവെക്കുകയുമായിരുന്നു.