ETV Bharat / bharat

'അഴിമതിയും മദ്യപാനവും': ഡികെ ശിവകുമാറിനെ കുറിച്ച് നേതാക്കളുടെ സംഭാഷണം, വെട്ടിലായി കോൺഗ്രസ്

വീഡിയോ പുറത്ത് വന്നതോടെ ഡികെ ശിവകുമാറിനെതിരെ ബിജെപി രംഗത്ത് എത്തി. നിങ്ങള്‍ കള്ളനാണെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ ആരോപിക്കുന്നത്. ശരിക്കും നിങ്ങള്‍ കള്ളനാണോ എന്ന് ബിജെപി ട്വീറ്റ് ചെയ്തു.

DK Shivakumar  KPCC President  Karnataka Congress  ഡി കെ ശിവകുമാര്‍  മുൻ എംപി വിഎസ് ഉഗ്രപ്പ  കെപിസിസി കോർഡിനേറ്റർ സലീം
സ്റ്റേജിലിരുന്ന നേതാക്കളുടെ ഫോണ്‍കോള്‍; പൊല്ലാപ്പിലായി കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം
author img

By

Published : Oct 13, 2021, 9:33 PM IST

ബെംഗളൂരു: കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറിനെക്കുറിച്ച് മുൻ എംപി വിഎസ് ഉഗ്രപ്പയും കെപിസിസി കോർഡിനേറ്റർ സലീമും തമ്മില്‍ നടത്തിയ സംഭാഷണം കർണാടക കോൺഗ്രസില്‍ വിവാദത്തിന് തിരികൊളുത്തുന്നു. ഒരു പരിപാടിയുടെ സ്റ്റേജില്‍ ഇരിക്കുമ്പോഴായിരുന്നു സലീം അഹമ്മദും ഉഗ്രപ്പയും തമ്മില്‍ രഹസ്യമായി ഡികെ ശിവകുമാറിനെ കുറിച്ച് സംസാരിച്ചത്. ഇത് മൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവം വിവാദമായത്.

അഴിമതിക്കാരനും മദ്യപാനിയും

ഡികെ ശിവകുമാർ അഴിമതിക്കാരനും മദ്യപാനിയുമാണെന്നായിരുന്നു ഇരുവരും പരസ്‌പരം പറഞ്ഞത്. ശിവകുമാര്‍ സംസാരിക്കുമ്പോള്‍ ശബ്ദം ഇടറുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് രക്തസമ്മര്‍ദം കുറഞ്ഞതുകൊണ്ടാണോ അതോ മദ്യപിച്ചിട്ടാണോ എന്ന് ഉഗ്രപ്പയോട് സലീം ചോദിക്കുന്നുണ്ട്.

  • Dear @DKShivakumar Avare,

    Your very own @INCKarnataka leaders have called you as a THIEF during a press conference.

    Are you a THIEF?

    Did you take 12 % BRIBE?

    Did you share this LOOT with your party owners?

    Will you please clarify?

    — BJP Karnataka (@BJP4Karnataka) October 13, 2021 " class="align-text-top noRightClick twitterSection" data=" ">

അതിന് മറുപടിയായി, മാധ്യമങ്ങളും ഇത്തരം ചോദ്യം ചോദിക്കുന്നുണ്ടെന്നും ഡികെയെ പ്രസിഡന്‍റാക്കാന്‍ തങ്ങള്‍ കഠിനമായി പ്രയത്നിച്ചിരുന്നു. പക്ഷേ അദ്ദേഹവും പാര്‍ട്ടിയും തങ്ങളെ വേദനിപ്പിച്ചെന്നും സലീം ഉഗ്രപ്പയോട് പറയുന്നുണ്ട്.

ഏറ്റുപിടിച്ച് ബിജെപി

വീഡിയോ പുറത്ത് വന്നതോടെ ഡികെ ശിവകുമാറിനെതിരെ ബിജെപി രംഗത്ത് എത്തി. നിങ്ങള്‍ കള്ളനാണെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ ആരോപിക്കുന്നത്. ശരിക്കും നിങ്ങള്‍ കള്ളനാണോ എന്ന് ബിജെപി ട്വീറ്റ് ചെയ്തു. 'മുന്‍പ് ആറ് മുതല്‍ എട്ട് ശതമാനം വരെ ആയിരുന്നു, ശിവകുമാര്‍ വന്നപ്പോള്‍ ഇത് 12 ശതമാനമായി' എന്ന് സലീം അഹമ്മദ് പറയുന്നുണ്ട്.

  • In a huge embarrassment to @INCKarnataka, its leaders disclose that aides of KPCC President @DKShivakumar have collected crores of rupees.

    They also wonder how much their boss DKS would have collected.

    We wonder how much he gave to Fake Gandhis.

    CONgress = Collection Agent 😂

ഈ ശതമാന കണക്ക് എന്താണെന്ന് ശിവകുമാര്‍ വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. 12 ശതമാനം എന്ന് നിങ്ങള്‍ ഉദ്ദേശിച്ചത് അഴിമതിയാണൊ എന്നും ബിജെപി സംസ്ഥാന നേതൃത്വം ചോദിച്ചു.

Also Read: വീണ്ടും പനി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആശുപത്രിയില്‍

കോടി കണക്കിന് രൂപ ഡികെ ശിവകുമാറും സംഘവും പിരിച്ചിരുന്നു. എന്നാല്‍ ഈ തുക മുഴുവന്‍ ഇവര്‍ എന്ത് ചെയ്തു എന്ന് അണികള്‍ക്ക് പോലും അറിയില്ല. വ്യാജ ഗാന്ധിമാര്‍ക്ക് നിങ്ങള്‍ എത്ര കൊടുത്തു എന്ന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വിശദീകരണവുമായി ഉഗ്രപ്പ

ഡികെ ശിവകുമാര്‍ തങ്ങളുടെ നേതാവാണെന്നും സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ജലസേചന വകുപ്പിലെ അഴിമതിയെ കുറിച്ചാണ് സലീമുമായി സംസാരിച്ചത്. ബിജെപി ഇതിനെ വളച്ചൊടിച്ചെന്നും ഉഗ്രപ്പ ആരോപിച്ചു.

എന്താണ് സംഭവിച്ചതെന്ന് സലീമിനെ കൊണ്ട് തന്നെ പറയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോണ്‍ഗ്രസില്‍ ശതമാനം നല്‍കിയുള്ള അഴിമതി ഇല്ലെന്നും ഉഗ്രപ്പ അറിയിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ സലീമിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.