ETV Bharat / bharat

തേനീച്ച ആക്രമണം: കര്‍ണാടകയില്‍ രണ്ട് പന്തയക്കുതിരകള്‍ ചത്തു - Racehorses died in bees attack

അയര്‍ലന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുമെത്തിച്ച രണ്ട് കുതിരകളാണ് തേനീച്ച ആക്രമണത്തില്‍ ചത്തത്. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം നേടിയിട്ടുള്ള പന്തയക്കുതിരകളാണിവ.

പന്തയക്കുതിര  തേനീച്ച ആക്രമണം  സനൂസ് പെർ അക്‌ചം  എയര്‍ സപ്പോര്‍ട്ട്  കുതിര  കുതിരകള്‍ക്ക് നേരെ തേനീച്ച ആക്രമണം  തുംകുരു  horses died by bees attack  karnataka  Racehorses died in bees attack  bees attacked horses
two horses died by bees attack
author img

By

Published : Jan 7, 2023, 3:41 PM IST

ബെംഗളൂരു: തേനീച്ചയുടെ ആക്രമണത്തില്‍ രണ്ട് പന്തയക്കുതിരകള്‍ ചത്തു. കര്‍ണാടക തുംകുരു ജില്ലയിലെ കുനിഗല്‍ പട്ടണത്തിലാണ് സംഭവം. കുതിരകളെ വളര്‍ത്തുന്ന ഫാമിന്‍റെ വളപ്പില്‍ മേയാന്‍ വിട്ടപ്പോഴാണ് ഇവ തേനീച്ചകളുടെ ആക്രമണത്തിന് ഇരയായത്.

അമേരിക്ക, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതിചെയ്‌ത കുതിരകളാണിവ. 10 വയസുള്ള സനൂസ് പെർ അക്‌ചം (അയര്‍ലന്‍ഡ്) 15 വയസ് പ്രായം വരുന്ന എയര്‍ സപ്പോര്‍ട്ട് (അമേരിക്ക) എന്നീ കുതിരകളാണ് തേനീച്ച ആക്രമണത്തിൽ മരിച്ചത്.

സംഭവ ദിവസം രണ്ട് കുതിരകളെയും പതിവ് പോലെ തന്നെ ഫാമിന്‍റെ വളപ്പില്‍ മേയാന്‍ വിടുകയായിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് ഇരുകുതിരകള്‍ക്കും നേരെ തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. തേനീച്ചകളുടെ ആക്രമണത്തെ തുടര്‍ന്ന് കുതിരകള്‍ നിലത്തുവീഴുകയായിരുന്നു.

തുടര്‍ന്ന് ഇവയുടെ നിലവിളി കേട്ടെത്തിയ തൊഴിലാളികള്‍ ഡോക്‌ടറെ വിവരമറിയിച്ചു. വിദഗ്‌ദ സംഘം സ്ഥലത്തെത്തി കുതിരകള്‍ക്ക് ചികിത്സ നല്‍കിയെങ്കിലും വ്യാഴം രാത്രിയോടെ സനൂസ് എന്ന കുതിര മരിക്കുകയായിരുന്നു. പിന്നലെ അടുത്ത ദിവസം രാവിലെയോടെയാണ് എയര്‍ സപ്പോര്‍ട്ട് എന്ന കുതിര ചത്തത്.

വിർജീനിയ ഡെർബി ആൻഡ് പിൽഗ്രാമ സ്‌റ്റേക്‌സ്, ട്രാൻസ്‌ലാനിയ സ്‌റ്റേക്‌സ്, സെക്കൻഡ് യുണൈറ്റഡ് നേഷൻസ് സ്‌റ്റേക്‌സ്, തേർഡ് അമേരിക്കൻ ടർഫ് സ്‌റ്റേക്‌സ്, സെക്കൻഡ് ഹിൽ പ്രിൻസ് സ്‌റ്റേക്‌സ് എന്നീ മത്സരങ്ങളില്‍ വിജയിച്ച് ദശലക്ഷക്കണക്കിന് രൂപ സമ്മാനമായി നേടിയിട്ടുണ്ട്. അയര്‍ലന്‍ഡില്‍ നിന്നെത്തിച്ച സനൂസ് പെർ അക്‌ചം എന്ന കുതിര മൂന്ന് പഞ്ചനക്ഷത്ര മത്സരങ്ങളിലാണ് ജയിച്ചിട്ടുള്ളത്. കുതിരപ്പന്തയത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ഈ രണ്ട് കുതിരകളെയും ആറ് വർഷം മുമ്പ് ഒരു കോടി രൂപ മുതല്‍മുടക്കിലാണ് യുആര്‍ബിബി (യുണൈറ്റഡ് റേസിംഗ്, ബ്ലഡ്സ്റ്റോക്ക് ബ്രീഡേഴ്‌സ്) ഇന്ത്യയിലേക്കെത്തിച്ചത്. രണ്ട് കുതിരകളുടെയും മരണം കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഉണ്ടാക്കുന്നതെന്ന് ഫാം മാനേജര്‍ ലോകേഷ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.