ബെംഗളൂരു: കർണാടകയിൽ കൊവിഷീൽഡ് വാക്സിന്റെ രണ്ട് ലക്ഷം ഡോസ് വെള്ളിയാഴ്ച ലഭിക്കുമെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു. സംസ്ഥാനത്തിന് ഇതുവരെ കേന്ദ്രസർക്കാരിൽ നിന്ന് 1,13,26340 (1,01,60,060 കൊവിഷീൽഡും 11,66,280 കൊവാക്സിനും) ഉൾപ്പെടെ 1,24,20,510 വാക്സിൻ ഡോസുകളും സംസ്ഥാന സർക്കാരിൽ നിന്ന് 10,94,170 (9,50,000 കൊവിഷീൽഡും 1,44,170 കൊവാക്സിനും) ലഭിച്ചതായും ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ. പറഞ്ഞു.
കൊവിഡിന്റെ രണ്ടാാം തരംഗത്തിൽ സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണവും വർധിച്ചു. കൊവിഡ് 19 മഹാമാരിയിൽ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,869 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം 52,257 പേർ രോഗമുക്തി നേടി. കൂടാതെ 548 മരണവും റിപ്പോർട്ട് ചെയ്തു.
Also read: ഇന്ത്യയിൽ 2.59 ലക്ഷം പേർക്ക് കൊവിഡ്; ആകെ മരണം 4,209