ബെംഗളുരു: കർണാടകയിൽ പിടിവിട്ട് കൊവിഡ്. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തി കർണാടക. കഴിഞ്ഞ ദിവസം 592 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17,804 ആയി. മെയ് 5ന് റിപ്പോർട്ട് ചെയ്ത 346 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരുന്നതിൽ ഏറ്റവും ഉയർന്ന കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48791 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 18 ലക്ഷം കടന്നു. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 12,84,420 പേർ ഇതുവരെ രോഗമുക്തി നേടി.
ബെംഗളൂരുവിൽ മാത്രം 346 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം കർണാടകയിൽ 12 ജില്ലകളിലാണ് 500ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ സംസ്ഥാനത്ത് 2.67 കോടി സാംപിളുകൾ പരിശോധന നടത്തി.
കൂടുതൽ വായിക്കാൻ: കൈവിട്ട് കൊവിഡ്: കര്‍ണാടകയിലും രണ്ടാഴ്ച ലോക്ക്ഡൗൺ