ബെംഗളൂരു: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടക സർക്കാർ ആശുപത്രി സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്ക് മാത്രമേ ആശുപത്രികളിലും സ്വയംഭരണ സ്ഥാപനങ്ങളിലും സന്ദർശനം നടത്താൻ പാടുള്ളൂവെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു.
നേരിയ അസുഖമുള്ള മറ്റെല്ലാ രോഗികളും അടുത്ത രണ്ട് ആഴ്‌ചയോ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആശുപത്രികൾ സന്ദർശിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തിരക്ക് തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനും നടപടികൾ സ്വീകരിക്കാൻ സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Also Read: കുമ്പളയിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
കൂടാതെ, കൊവിഡ് ടെസ്റ്റിനായി സ്വാബ് സാമ്പിൾ നൽകിയ വ്യക്തികൾ റിപ്പോർട്ട് ലഭിക്കുന്നത് വരെ വീട്ടിൽ ഐസൊലേഷനിലൊ ക്വാറന്റൈനിലൊ കഴിയുകയും വേണം. പരിശോധനയ്ക്ക് സാമ്പിൾ നൽകിയ ആളെ പുറത്ത് കണ്ടെത്തിയാൽ എപിഡമിക് ഡിസീസ് ആക്ട് പ്രകാരം സർക്കാർ നടപടിയെടുക്കും.