ETV Bharat / bharat

കോടതി വളപ്പിൽ വച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു, കർണാടക സ്വദേശി അറസ്‌റ്റിൽ - wife killed by husband

കർണാടകയിൽ കോടതി വളപ്പിൽ വച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപ്പെടുത്തിയത് വിവാഹമോചന ഹർജിയിൽ ഒത്തുതീർപ്പിനായി കോടതിയിൽ എത്തിയപ്പോൾ.

കോടതി വളപ്പിൽ വച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു  ഭാര്യയുടെ കഴുത്തറുത്ത കർണാടക സ്വദേശി അറസ്‌റ്റിൽ  ഹസൻ ജില്ലയിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു  KARNATAKA MAN SLITS WIFES THROAT IN COURT PREMISES  man slits wifes throat in hassan district  karanataka crime news  karnataka latest news  കർണാടക വാർത്തകൾ  ദേശീയ വാർത്തകൾ  wife killed by husband  കർണാടക
കോടതി വളപ്പിൽ വച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു, കർണാടക സ്വദേശി അറസ്‌റ്റിൽ
author img

By

Published : Aug 14, 2022, 6:16 PM IST

Updated : Aug 14, 2022, 7:04 PM IST

ബെംഗളൂരു: കർണാടകയിലെ ഹസൻ ജില്ലയിൽ കോടതി വളപ്പിൽ വച്ച് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹൊലേനരാസിപുര ടൗൺ കോടതി വളപ്പിൽ ശനിയാഴ്‌ചയാണ്(13.08.2022) സംഭവം നടന്നത്. തട്ടേക്കര ഗ്രാമത്തിലെ ചൈത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ഹൊലേനരാസിപുര സ്വദേശിയായ ഭർത്താവ് ശിവകുമാറാണ് പ്രതി. അഞ്ച് വർഷം മുൻപാണ് ഇരുവരും വിവാഹം ചെയ്‌തത്. എന്നാൽ സൗഹാർദപരമായ കുടുംബജീവിതം നയിക്കാൻ സാധിക്കാതെ വന്നതിനാൽ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് ഹർജി നൽകിയിരുന്നതായി പൊലീസ് പറയുന്നു.

ഇരുവരേയും ഒത്തുതീർപ്പിനായി കോടതിയിലേക്ക് വിളിപ്പിച്ചു. പക്ഷെ പ്രതിയായ ഭർത്താവ് കോടതി വളപ്പിൽ വച്ച് ചൈത്രയെ പിന്തുടർന്ന് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ശിവകുമാർ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി.

ചൈത്രയെ ഉടൻ തന്നെ ഹൊളനരസിപുര ആശുപത്രിയിലേക്കും പിന്നീട് ഹസൻ ജില്ല ആശുപത്രിയിലേക്കും മാറ്റി. പൊലീസ് അന്വേഷണം നടത്തിവരുന്നു.

Last Updated : Aug 14, 2022, 7:04 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.