ദാവംഗരെ (കര്‍ണാടക): പുതുതായി പണിത വീടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കി കർണാടക സ്വദേശി. ദാവംഗരെ ചന്നഗിരി സ്വദേശി ഗൗഡര്‍ ഹലേഷ് എന്നയാളാണ് വിദേശത്ത് താമസിക്കുന്ന മകള്‍ക്ക് വേണ്ടി പണിത വീടിന് 'ശ്രീ നരേന്ദ്ര മോദി നിലയ' എന്ന് പേരിട്ടത്. വീടിന് മുന്‍പില്‍ നരേന്ദ്ര മോദിയുടെ ചിത്രവും പതിച്ചിട്ടുണ്ട്.
ചന്നഗിരിയിലെ കഗാട്ടൂര്‍ റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 'വീടിന് സഹ്യാദ്രി എന്നോ ശിവാജി എന്നോ പേരിടാനാണ് ആദ്യം തീരുമാനിച്ചത്. ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ്. അതുകൊണ്ടാണ് വീടിന് അദ്ദേഹത്തിന്‍റെ പേരിട്ടത്, ' ഗൗഡര്‍ ഹലേഷ് പറഞ്ഞു. മെയ് മൂന്നിനാണ് വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.