ബെംഗളൂരു: ദിനംപ്രതിയുള്ള കൊവിഡ് കേസുകൾ കുറവായതിനാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക. കണ്ടെയിൻമെന്‍റ് സോണുകൾക്ക് പുറത്ത് മാളുകൾ, സിനിമാ തിയേറ്ററുകൾ ,റെസ്‌റ്റോറന്‍റുകൾ, ഓഫീസുകൾ, മറ്റു കടകൾ എന്നിവയ്‌ക്ക് ഇന്ന് (ജൂലൈ 5) മുതൽ തുറന്ന് പ്രവർത്തിക്കാം . മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
also read:കൊവിഡിനിടയിലെ 'ഫിഷിങ് ഫെസ്റ്റിവല്‍'
പതിനഞ്ച് ദിവസത്തേക്കാണ് ഇളവുകൾ നീട്ടിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സ്വിമ്മിംഗ് പൂളുകളിലേക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പരിശീലനങ്ങൾക്കായി സ്‌പോർട്‌സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും തുറക്കാനും അനുമതിയുണ്ട്.
വിവാഹ ചടങ്ങുകൾക്ക് പരമാവധി 100 പേർക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി. അതേസമയം രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച്‌വരെയുള്ള രാത്രി കാല കർഫ്യൂ തുടരും.