ETV Bharat / bharat

കൊവിഡ് വ്യാപനം : പരപ്പന അഗ്രഹാര ജയില്‍ സന്ദര്‍ശിച്ച് ആഭ്യന്തരമന്ത്രി - പരപ്പന അഗ്രഹാര ജയില്‍

വെർച്വൽ കോടതികൾക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി.

Karnataka: Home Minister visits central prison to assess COVID-19 situation Karnataka Home Minister Home Minister visits central prison COVID-19 situation COVID-19 കൊവിഡ് വ്യാപനം; പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശനം നടത്തി ആഭ്യന്തരമന്ത്രി കൊവിഡ് വ്യാപനം പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശനം നടത്തി ആഭ്യന്തരമന്ത്രി കൊവിഡ് പരപ്പന അഗ്രഹാര ജയില്‍ ആഭ്യന്തരമന്ത്രി
കൊവിഡ് വ്യാപനം; പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശനം നടത്തി ആഭ്യന്തരമന്ത്രി
author img

By

Published : May 1, 2021, 8:41 PM IST

ബെംഗളൂരു: കൊവിഡ് സാഹചര്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പരപ്പന അഗ്രഹാര ജയില്‍ സന്ദർശിച്ചു. കൊവിഡ് ബാധിതരായ തടവുകാർക്ക് ചികിത്സക്കായി 100 കിടക്കകളുള്ള ജയിൽ ആശുപത്രി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 240 ജയിൽ തടവുകാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 45 വയസ്സിന് മുകളിലുള്ള തടവുകാരിൽ 80 ശതമാനം പേർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്.

പുതുതായി എത്തുന്ന തടവുകാരെ 14 ദിവസത്തെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കും. രോഗബാധിതരായ ചില തടവുകാരെ ബെംഗളൂരുവിലെ ഹജ്ജ് ഭവനിൽ ചികിത്സിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 5 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. കൂടുതൽ ഡോക്ടർമാരുടെയും മെഡിക്കൽ ജീവനക്കാരുടെയും ആവശ്യമുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം വെർച്വൽ കോടതികൾക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.