ബെംഗളൂരു : വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ (വി.ടി.യു.) നിന്ന് 16 സ്വർണമെഡലുകൾ നേടുന്ന ആദ്യ വിദ്യാർഥിയായി റായ്ച്ചൂർ സ്വദേശി ബുഷ്‌റ മതീൻ. റായ്ച്ചൂരിലെ എസ്‌എൽഎൻ കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ മതീൻ ഈ മാസം ആദ്യം നടന്ന വിടിയുവിന്റെ 21-ാമത് വാർഷിക കൺവൻഷനിലാണ് മെഡലുകൾ വാരിക്കൂട്ടിയത്.
മതീന്റെ നേട്ടത്തെ വിടിയു വൈസ് ചാൻസലർ ഡോ.കാരിസിദ്ദപ്പ അഭിനന്ദിച്ചു. മുമ്പ് ഒരു കുട്ടി 13 മെഡലുകള്‍ നേടിയതായിരുന്നു ഏറ്റവും വലിയ നേട്ടം. കോൺഗ്രസ് നേതാവും തെലങ്കാനയിലെ എഐസിസി സെക്രട്ടറിയുമായ എൻ എസ് ബോസരാജു കൂട്ടിയെ വീട്ടിലെത്തി അഭിനന്ദിച്ചു.
-
Congratulated & felicitated a bright student from Raichur Bushra Mateen for getting 16 gold medals in B.E. Civil Engineering.
— N.S Boseraju (@NsBoseraju) March 17, 2022 " class="align-text-top noRightClick twitterSection" data="
This is a great achievement in the history of Kalyana Karnataka. pic.twitter.com/bHtt07uRpt
">Congratulated & felicitated a bright student from Raichur Bushra Mateen for getting 16 gold medals in B.E. Civil Engineering.
— N.S Boseraju (@NsBoseraju) March 17, 2022
This is a great achievement in the history of Kalyana Karnataka. pic.twitter.com/bHtt07uRptCongratulated & felicitated a bright student from Raichur Bushra Mateen for getting 16 gold medals in B.E. Civil Engineering.
— N.S Boseraju (@NsBoseraju) March 17, 2022
This is a great achievement in the history of Kalyana Karnataka. pic.twitter.com/bHtt07uRpt
Also Read: മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് തുടരും
എസ്‌ജി ബാലേകുന്ദ്രി സ്വർണ മെഡൽ, മൂർത്തി മെഡൽ ഓഫ് എക്‌സലൻസ്, ജ്യോതി സ്വർണ മെഡൽ, എൻ കൃഷ്ണമൂർത്തി മെമ്മോറിയൽ സ്വർണ മെഡൽ, ജെഎൻയു യൂണിവേഴ്‌സിറ്റി ഗോൾഡ് മെഡൽ, വിടിയു സ്വർണ മെഡൽ, ആർഎൻ ഷെട്ടി സ്വർണ മെഡൽ തുടങ്ങിയവയാണ് മതീൻ നേടിയത്.
മതീൻ തന്റെ നേട്ടങ്ങൾക്ക് ദൈവത്തിനും കുടുംബാംഗങ്ങൾക്കും നന്ദി പറഞ്ഞു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പെൺകുട്ടികളോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടു. ശക്തമായ നിശ്ചയദാർഢ്യത്തോടെ ഉയർന്ന വിജയം കൈവരിക്കാൻ കഴിയുമെന്ന് മതീന്‍ കൂട്ടിച്ചേര്‍ത്തു.