ETV Bharat / bharat

വിവാഹ മോചനം വേണം, ഭാര്യക്ക് ജീവനാംശം നൽകണമെന്നായപ്പോൾ വിവാഹ സർട്ടിഫിക്കറ്റ് വ്യാജനാക്കി; ഹർജിക്കാരന് പിഴയിട്ട് കോടതി - Karnataka HC

ധാർവാഡ് ജില്ലയിലെ എസ്എൻ ദൊഡ്ഡമാനാണ് കോടതി 25,000 രൂപ പിഴ ചുമത്തിയത്. 30 ദിവസത്തിനകം പിഴത്തുക അടയ്‌ക്കണം എന്നാണ് ഉത്തരവ്

കർണാടക ഹൈക്കോടതി  ധാർവാഡ്  ജീവനാംശം  Karnataka High court  Karnataka HC fined the husband Rs 25000  വിവാഹ മോചനം  യുവാവിന് പിഴയിട്ട് കർണാടക കോടതി  Karnataka HC  marriage certificate
കർണാടക ഹൈക്കോടതി
author img

By

Published : Jul 14, 2023, 11:03 PM IST

ബെംഗളൂരു (കർണാടക) : കുടുംബ കോടതിയിൽ വിവാഹ മോചനത്തിന് അപേക്ഷ നൽകിയെങ്കിലും ഭാര്യക്ക് ജീവനാംശം നൽകാതിരിക്കാൻ വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വാദിച്ച യുവാവിന് 25,000 രൂപ പിഴ ചുമത്തി കർണാടക ഹൈക്കോടതി. ധാർവാഡ് ജില്ലയിലെ കുന്ദഗോള താലൂക്കിലെ എസ് എൻ ദൊഡ്ഡമാനെ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

വിവാഹ മോചനത്തിന് അപേക്ഷ നൽകിയ ഹർജിക്കാരൻ, ഭാര്യക്ക് ജീവനാംശം നൽകണം എന്ന് കോടതി അറിയിച്ചതോടെ തങ്ങൾ തമ്മിൽ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ കേസിൽ ഹർജിക്കാരൻ സത്യം മറച്ച് വച്ച് കള്ളം പറയുകയാണെന്ന് പറഞ്ഞ കോടതി 25,000 രൂപ പിഴ ചുമത്തുകയായിരുന്നു.

25,000 രൂപ 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ പ്രതിദിനം 200 രൂപയും, അടുത്ത 30 ദിവസത്തിനകവും അടച്ചില്ലെങ്കിൽ പ്രതിദിനം 500 രൂപയും നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. വിവാഹ മോചനത്തിനുള്ള അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്‌തമാക്കി.

സത്യം മറച്ച് കള്ളം പറയുന്നു : 'ഹർജിക്കാരൻ ജീവനാംശം നൽകാതിരിക്കാൻ സത്യം മറച്ച് വയ്ക്കുകയാണ്. അതിനാൽ ഇന്ത്യൻ എവിഡൻസ് ആക്‌ടിലെ സെഷൻ 58 പ്രകാരം വിവാഹിതരല്ലെന്ന പ്രഖ്യാപനം നടത്താൻ കഴിയില്ല. ഹർജിക്കാരന്‍റെ ഈ പെരുമാറ്റം വികലമായതാണ്. അതിനാൽ പിഴ ചുമത്തുകയാണ്.' കോടതി പറഞ്ഞു.

അപേക്ഷകന് വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ആധികാരികത സംബന്ധിച്ച് സംശയമുണ്ട്. രേഖയുണ്ടെങ്കിലും സാധുത ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യൻ എവിഡൻസ് ആക്‌ടിലെ 114-ാം വകുപ്പ് പ്രകാരം ഹർജിക്കാരന്‍റെ വാദം തള്ളിക്കളയാനാവില്ല. എന്നാൽ, ഇക്കാര്യത്തിൽ ആവശ്യമായ തെളിവുകൾ നൽകുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടു. അതിനാൽ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അസാധുവായി പ്രഖ്യാപിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ALSO READ : 'തൊഴിൽ രഹിതനാണെന്നത് പരിഗണിക്കാനാവില്ല, ഭർത്താവ് ജോലി കണ്ടെത്തി ഭാര്യക്ക് ജീവനാംശം നൽകണം' : ഉത്തരവിട്ട് കർണാടക ഹൈക്കോടതി

അതേസമയം എസ് എൻ ദൊഡ്ഡമാനെ സമർപ്പിച്ച 1998 ഡിസംബർ മൂന്നിലെ വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വ്യാജ രേഖയാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഹർജിക്കാരനും ഭാര്യയും തമ്മിലുള്ള വൈവാഹിക ബന്ധം നിയമപരമായുള്ളതല്ല. അതിനാൽ ഭാര്യക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നും പരാതിക്കാരന്‍റെ അഭിഭാഷകൻ ബെഞ്ചിനോട് അഭ്യർഥിച്ചു.

ഹൂബ്ലിയിലെ കുടുംബ കോടതിയിലാണ് ഹർജിക്കാരൻ വിവാഹമോചനത്തിന് അപേക്ഷിച്ചത്. എന്നാൽ ഈ അപേക്ഷ കോടതി നിരസിച്ചു. ഇത് വീണ്ടും കോടതിയിൽ ചോദ്യം ചെയ്‌തിട്ടില്ല. ജീവനാംശം നൽകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവിനെ മാത്രമാണ് അദ്ദേഹം ചോദ്യം ചെയ്‌തത്. അതിനാൽ ഹർജി തള്ളണമെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ ബെഞ്ചിനോട് അപേക്ഷിച്ചു.

ALSO READ : ജീവനാംശമായി 55000 രൂപയുടെ നാണയങ്ങളുമായി ഭർത്താവ്: ഉപദ്രവിക്കാനെന്ന് ഭാര്യ, കേസെടുക്കണമെന്ന് ആവശ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.