ETV Bharat / bharat

കർണാടകയിൽ 18 മുതൽ 44 വയസ് വരെയുള്ളവർക്കുള്ള വാക്സിനേഷൻ നിർത്തിവച്ചു

author img

By

Published : May 23, 2021, 2:09 PM IST

സംസ്ഥാനത്ത് വാക്‌സിൻ ലഭ്യമല്ലാത്തതിനാലാണ് വാക്‌സിനേഷൻ നിർത്തിവച്ചത്.

Karnataka halts COVID-19 inoculation for 18-44 age group due to vaccine shortage കർണാടക കർണാടക വാക്‌സിനേഷൻ കൊവിഷീൽഡ് കർണാടക വാക്‌സിൻ ക്ഷാമം Karnataka Karnataka vaccine shortage vaccine shortage
കർണാടകയിൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഡ്രൈവ് നിർത്തിവച്ചു

ബെംഗളൂരു: കർണാടകയിൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഡ്രൈവ് നിർത്തിവച്ചു. സംസ്ഥാനത്ത് വാക്‌സിൻ ലഭ്യമല്ലാത്തതിനാലാണ് വാക്‌സിനേഷൻ നിർത്തിവച്ചത്. എന്നിരുന്നാലും 18 മുതൽ 44 വയസ് വരെയുള്ളവർക്ക് കൊവിഡ് ഫ്രണ്ട് ലൈൻ തൊഴിലാളികൾ, മറ്റ് മുൻഗണനാ ഗ്രൂപ്പുകൾക്ക് വാക്സിൻ ലഭ്യമാകുന്നത് പ്രകാരം സമയവും തീയതിയും നിയുക്ത നോഡൽ ഓഫീസർമാർ അറിയിക്കുമെന്ന് കർണാടക നാഷണൽ ഹെൽത്ത് മിഷൻ (എൻ‌എച്ച്എം) ഡയറക്ടർ ഡോ. അരുന്ധതി ചന്ദ്രശേഖർ പറഞ്ഞു. 45 വയസിന് മുകളിലുള്ളവർക്ക് ആദ്യ ഡോസ് കൊവിഷീൽഡ് വാക്‌സിനുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴി ചെയ്യാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. കൂടാതെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസിനായി അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്ക് പോകാമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Also Read: കൊവിഡ് പരിശോധന വെബ്‌സൈറ്റ് ആരംഭിച്ച് ഒഡിഷ സർക്കാർ

അതേസമയം 45 വയസിന് മുകളിലുള്ളവർക്കുള്ള ആദ്യ ഡോസ് കൊവാക്‌സിൻ ഇല്ലെന്നും രണ്ടാം ഡോസിനായി ആദ്യ ഡോസ് സ്വീകരിച്ചവർക്ക് എസ്എംഎസ് അയക്കുമെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. 45 വയസിന് താഴെയുള്ളവർക്കുള്ള വാക്സിനേഷൻ മെയ് 20ന് നിർത്തിവച്ചിരുന്നു. 18 മുതൽ 44 വയസിനിടയിലുള്ളവർക്കുള്ള വാക്സിനേഷൻ മെയ് 22 മുതൽ പുനരാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ.സുധാകർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.