ബെംഗളൂരു: കൊവിഡ് നിയന്ത്രണ വിധേയമായതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ പിൻവലിച്ച് കർണാടക സർക്കാർ. വെള്ളിയാഴ്‌ച ചീഫ് സെക്രട്ടറി രവികുമാറാണ് കർഫ്യൂ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
കൊവിഡ് രണ്ടാം തരംഗം തീവ്രമായതോടെ ഈ വർഷം ജൂലൈ മുതലാണ് സംസ്ഥാന വ്യാപകമായി രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. കേസുകൾ കുറഞ്ഞതോടെ കർഫ്യൂ പിൻവലിക്കുകയായിരുന്നു.
കൂടാതെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളോട് കൂടി കുതിരപ്പന്തയം നടത്താനും സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. പൂർണമായും കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.