ETV Bharat / bharat

സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം ; കര്‍ണാടക സര്‍ക്കാര്‍ സര്‍ക്കുലര്‍ വിവാദത്തില്‍

രാവിലെ അസംബ്ലി സമയത്ത് സൂര്യ നമസ്‌കാര സെഷനുകൾ നടത്താനുള്ള കേന്ദ്ര നിർദേശത്തിന് അനുസൃതമായാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറിറക്കിയത്

Karnataka government Surya Namaskar order controversy  Govt order on December 12 for January 26 Republic Day celebrations  Celebrations mark 75 years Indian independence  Order comes amid rising Omicron fears in Karnataka  സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം; കര്‍ണാടക സര്‍ക്കാര്‍ സര്‍ക്കുലര്‍ വിവാദത്തില്‍
സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം; കര്‍ണാടക സര്‍ക്കാര്‍ സര്‍ക്കുലര്‍ വിവാദത്തില്‍
author img

By

Published : Jan 1, 2022, 10:41 PM IST

ബെംഗളൂരു : ഹയര്‍ സെക്കന്‍ററി വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്‌ചത്തെ യോഗാഭ്യാസ സെഷൻ നടത്താനുള്ള കർണാടക സർക്കാരിന്‍റെ സർക്കുലർ വിവാദത്തില്‍. ജനുവരി 1 ശനിയാഴ്ച മുതലാണ് സംസ്ഥാനത്തെ എല്ലാ എല്ലാ പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളിലും ഒരാഴ്ചത്തെ യോഗ സെഷന്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നത്.

രാവിലെ അസംബ്ലി സമയത്ത് സൂര്യ നമസ്‌കാര സെഷനുകൾ നടത്താനും, പരമാവധി പങ്കാളിത്തം ഉറപ്പാക്കാനുമുള്ള കേന്ദ്ര നിർദേശത്തിന് അനുസൃതമായാണ് സംസ്ഥാന സര്‍ക്കാര്‍ ഡിസംബർ 12ന് സർക്കുലർ പുറപ്പെടുവിച്ചത്. ജനുവരി 1 മുതൽ 7 വരെ 7 ദിവസത്തേക്ക് സൂര്യ നമസ്‌കാര സെഷനുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.

അതേസമയം സ്കൂൾ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനും, വിദ്യാർഥികളെ വർഗീയമായി ഭിന്നിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമമെന്നാരോപിച്ച് സര്‍ക്കുലറിനെതിരെ നിരവധി സ്ഥാപനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്

റിപ്പബ്ലിക് ദിനാഘോഷവും, സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികവും പ്രമാണിച്ച് ജനുവരി 26 ന് രാജ്യവ്യാപകമായി നടത്താനിരിക്കുന്ന ബഹുജന സൂര്യ നമസ്‌കാര സെഷനുവേണ്ടി വിദ്യാർഥികളേയും അധ്യാപകരെയും പരിശീലിപ്പിക്കുക എന്നതാണ് ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നതെന്നാണ് വിവരം. 12 യോഗാസനങ്ങൾ ഉള്‍പ്പെടുത്തി 7.5 ലക്ഷം പേർ പങ്കെടുക്കുന്ന ഒരു മെഗാ ഇവന്‍റാണ് കേന്ദ്രം ആസൂത്രണം ചെയ്തിരിക്കുന്നത്.

also read: കൊവിഡിന് ഇന്ത്യയുടെ വികസനത്തെ തടയാനാകില്ലെന്ന് പ്രധാനമന്ത്രി

പിയു കോളജ് വിദ്യാർഥികള്‍ക്ക് മാത്രമായി ഇറക്കിയ സര്‍ക്കുലറില്‍, പിന്നീട് എല്ലാ സ്കൂളുകളെയും ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അതേസമയം ഒമിക്രോണ്‍ സാഹചര്യം പോലും കണക്കിലെടുക്കാതെയുള്ള സര്‍ക്കാര്‍ നീക്കം അധ്യാപകരെയും രക്ഷിതാക്കളെയും ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.