ETV Bharat / bharat

ആള്‍താമസമില്ലാത്ത വീട്ടില്‍ 5 അസ്ഥികൂടങ്ങള്‍; അന്വേഷണം ആരംഭിച്ച് പൊലീസ് - വീട്ടില്‍ 5അസ്ഥികൂടങ്ങള്‍

Karnataka five skeletons found in ruined house: സംഭവം കര്‍ണാടകയില്‍. ഇവര്‍ എങ്ങനെ, എപ്പോള്‍ മരിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് പൊലീസ്.

five skeletons house  karnataka chithradurga  വീട്ടില്‍ 5അസ്ഥികൂടങ്ങള്‍  pawankumar complaints
Karnataka five skeletons found in ruined house
author img

By ETV Bharat Kerala Team

Published : Dec 29, 2023, 2:42 PM IST

ചിത്രദുര്‍ഗ (കര്‍ണാടക) : നശിച്ച് കിടന്ന വീട്ടില്‍ അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ചിത്രദുര്‍ഗ ജില്ല ജയില്‍ റോഡിലുള്ള വീട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പത്ത് വര്‍ഷമായി ഈ വീട്ടില്‍ ആരും താമസമില്ല. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഡിവൈഎസ്‌പി അനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു (Karnataka five skeletons found in ruined house).

ചിത്രദുര്‍ഗ താലൂക്കിലെ ദൊഡ്ഡവവനഹള്ളിയില്‍ നിന്നുള്ള ജഗന്നാഥ റെഡ്ഡി(80) എന്ന ആളാണ് ഈ വീട്ടില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുംകുര്‍ പിഡബ്ല്യുഡി വകുപ്പില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായി ജോലി ചെയ്യുകയായിരുന്നു ജഗന്നാഥ റെഡ്ഡി. വിരമിച്ച ശേഷം ഇദ്ദേഹം ചിത്രദുര്‍ഗയിലേക്ക് താമസം മാറ്റി (karnataka chithradurga).

റെഡ്ഡിയുടെ ബന്ധുവായ പവന്‍കുമാര്‍ സംഭവത്തില്‍ പരാതി നല്‍കി. അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ വീട്ടില്‍ താമസിച്ചിരുന്നത് തന്‍റെ ബന്ധുവാണെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയായിരുന്നു. റെഡ്ഡിക്കൊപ്പം ഭാര്യ പ്രേമക്കയും മകള്‍ ത്രിവേണിയും ആണ്‍മക്കളായ കൃഷ്‌ണ റെഡ്ഡിയും നരേന്ദ്ര റെഡ്ഡിയും ഈ വീട്ടില്‍ താമസം ഉണ്ടായിരുന്നു. ഇവര്‍ പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുകയായിരുന്നു.

വര്‍ഷങ്ങളായി തങ്ങളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ വ്യക്തമാക്കി. ചില കാരണങ്ങള്‍ അവരാരും തന്‍റെ വീട്ടിലേക്ക് വരികയോ തങ്ങള്‍ അങ്ങോട്ട് പോകുകയോ ചെയ്‌തിരുന്നില്ല. ഈ അസ്ഥി കൂടങ്ങള്‍ ആ കുടുംബത്തിന്‍റേതാകാമെന്നാണ് കരുതുന്നതെന്നും അയാള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ മരിച്ചതാകാമെന്നും ഇദ്ദേഹം പറയുന്നു.

സിറ്റി പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. അസ്ഥികൂടങ്ങള്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അതിന് ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അസ്ഥികൂടം ആരുടേതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഇവര്‍ മരിച്ചതെന്നും അറിയണം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Also Read: കർണാടകയിൽ ജെ എൻ 1 കൊവിഡ് ബാധിച്ച് 3 മരണം; മന്ത്രിസഭ ഉപസമിതി യോഗം ഇന്ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.