ETV Bharat / bharat

ജെഡിഎസ് ലക്ഷ്യം അധികാര രാഷ്‌ട്രീയത്തിന്‍റെ വിധി നിര്‍ണയിക്കല്‍ ; പഴയ 'കിങ് മേക്കറെ' എഴുതിത്തള്ളാതെ കര്‍ണാടക - ജെഡിഎസ് കര്‍ണാടക

കര്‍ണാടക അങ്കത്തില്‍ കേവലഭൂരിപക്ഷം നേടാനാവാതെ പലകാലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും പ്രതിസന്ധിയിലായപ്പോള്‍ അധികാര രാഷ്‌ട്രീയത്തിന്‍റെ വിധി നിര്‍ണയിച്ച പാര്‍ട്ടിയാണ് ജെഡിഎസ്. ആ പാര്‍ട്ടിയുടെ അതിജീവനപ്പോരാട്ടമാണ് ഇത്തവണത്തേതെന്ന് പറയുമ്പോഴും പൂര്‍ണമായും എഴുതി തള്ളാന്‍ ആരും തയ്യാറല്ല

Karnataka Assembly polls  karnataka election  karnataka election Battle of survival for JDS  JDS kingmaker again Analysis  കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്
എഴുതിത്തള്ളാതെ കര്‍ണാടക
author img

By

Published : May 9, 2023, 9:50 PM IST

ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പ്, മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ജെഡിഎസിന് രാഷ്‌ട്രീയ അതിജീവന പോരാട്ടമാണോ ?. അതോ, 'തൂക്കുവിധി' വന്നാൽ 2018ലേതുപോലെ 'കിങ് മേക്കര്‍' ആവാനുള്ള സുവര്‍ണാവസരമാവുമോ ?. എന്തുതന്നെയായാലും, തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഈ ചോദ്യങ്ങള്‍ കന്നട മണ്ണിന്‍റെ 'എയറില്‍' സജീവമായുണ്ട്.

പ്രതാപം നഷ്‌ടപ്പെട്ട ഒരു 'കുടുംബ പാർട്ടി' എന്ന പ്രതിച്ഛായ ജെഡിഎസിന് ഇപ്പോഴുണ്ട് എന്നത് വസ്‌തുതയാണ്. എച്ച്‌ഡി ദേവഗൗഡയുടെ മകനും പാര്‍ട്ടിയിലെ പ്രമുഖ നേതാവുമായ കുമാരസ്വാമി സംസ്ഥാനത്തുടനീളം ജെഡിഎസ് പ്രചാരണങ്ങള്‍ മികവുറ്റതാക്കാന്‍ ആവുന്നതൊക്കെ ചെയ്‌തിരുന്നു. അതിന് അദ്ദേഹം അക്ഷീണം ഒറ്റയ്‌ക്ക് തന്നെ നേതൃത്വം നല്‍കുകയുമുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി 'പഞ്ചരത്‌ന' എന്ന പദ്ധതി ആവിഷ്‌കരിക്കാനും അദ്ദേഹം മിടുക്കുകാട്ടി. ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, കർഷക ക്ഷേമം, തൊഴിൽ തുടങ്ങിയതാണ് തെരഞ്ഞെടുപ്പുകാലത്തെ ജെഡിഎസിന്‍റെ ആ 'പഞ്ചരത്‌നം'.

പ്രായംമറന്ന് ദേവഗൗഡയുടെ 'ഗസ്റ്റ് റോള്‍': 89കാരനായ ദേവഗൗഡ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാലും, കഴിഞ്ഞ രണ്ടാഴ്‌ചകളിൽ പഴയ മൈസൂരു മേഖലയിലെ പാർട്ടിക്കോട്ടയിൽ പ്രചാരണം നടത്താന്‍ അദ്ദേഹം മുതിര്‍ന്നു. തന്‍റെ പാർട്ടിക്കെതിരായ കോൺഗ്രസിന്‍റെയും ബിജെപിയുടേയും ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാനെന്ന് കാണിച്ച് വൈകാരികമായുള്ള ഒരിടപെടല്‍ കൂടിയായിരുന്നു ദേവഗൗഡയുടേത്. ജെഡിഎസ് 'ബി ടീം' ആണെന്നത് കോണ്‍ഗ്രസ് ബിജെപിക്കെതിരെയും തിരിച്ചും പ്രയോഗിക്കുന്ന ആയുധമാണ്. സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കാൻ പരമാവധി 35-40 സീറ്റുകൾ മാത്രമാണ് 'ബി ടീം' പ്രതീക്ഷിക്കുന്നതെന്ന ആരോപണവും ഇരു ദേശീയ പാർട്ടികളും ആരോപിച്ചിരുന്നു.

ALSO READ | ഉഴുതുമറിച്ചുള്ള പ്രചാരണമില്ല, പക്ഷേ വോട്ടര്‍മാര്‍ ചിലത് ഉറപ്പിച്ചിട്ടുണ്ട് ; വിരാജ്‌പേട്ടിന്‍റെ ജനവിധിയില്‍ മലയാളി വോട്ടും നിര്‍ണായകം

1999ൽ പാര്‍ട്ടി രൂപീകൃതമായതുമുതൽ, ജെഡിഎസ് ഒരുതവണ പോലും സ്വന്തം സർക്കാർ രൂപീകരിച്ചിട്ടില്ല. എന്നാൽ, രണ്ട് ദേശീയ പാർട്ടികളുമായും ചേര്‍ന്ന് രണ്ടുതവണ അധികാരത്തിലിരിക്കാന്‍ ആ പാര്‍ട്ടിക്കായി. 2006 ഫെബ്രുവരി മുതൽ 20 മാസം ബിജെപിക്കൊപ്പവും 14 മാസം കോൺഗ്രസിനൊപ്പവും. 2018 മെയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനും കുമാരസ്വാമിക്കായി. ഇത്തവണ, ആകെയുള്ള 224 സീറ്റുകളിൽ 123 സീറ്റുകളും നേടി സ്വന്തം നിലയ്ക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ജെഡിഎസിന്‍റെ അതിമോഹം. 'മിഷൻ 123' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ് ആ പാര്‍ട്ടി വോട്ടുപിടിക്കാന്‍ ഇത്തവണ ഇറങ്ങിയതും. കൂടാതെ, കന്നഡിഗരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഇരുദേശീയ പാർട്ടികള്‍ക്കുമാവില്ലെന്നും അതിന് തങ്ങള്‍ക്കുമാത്രമേ കഴിയുള്ളൂവെന്നും പറഞ്ഞുള്ള പ്രചാരണവും.

ആ 'സംശയം' എല്ലാവര്‍ക്കുമുണ്ട്: ജെഡിഎസിന്‍റെ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാവുന്നതിനെച്ചൊല്ലി രാഷ്‌ട്രീയ നിരീക്ഷകർക്കിടയിലും പാർട്ടിയുടെ തന്നെ ഒരു വിഭാഗത്തിനും തെല്ലല്ലാത്ത സംശയമുണ്ട്. 2004ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 58 സീറ്റും 2013ൽ 40 സീറ്റും നേടാനായി എന്നതാണ് പാർട്ടിയുടെ എക്കാലത്തേയും മികച്ച പ്രകടനം. 2018ലെ തെരഞ്ഞെടുപ്പിൽ ജെഡിഎസ് 37 സീറ്റാണ് നേടിയത്. പ്രധാനമായും പഴയ മൈസൂര്‍ മേഖലയിലെ (ദക്ഷിണ കർണാടക) വൊക്കലിഗ ജാതി ബെൽറ്റിലൂടെ, പാർട്ടിക്ക് നേട്ടം കൈപ്പിടിയിലൊതുക്കാനായാല്‍ കാര്യങ്ങള്‍ അനുകൂലമാവും. ഇത് കണക്കിലെടുത്താല്‍ വോട്ടുശതമാനം 18-20 എന്ന നമ്പറുകളില്‍ വരെയെത്തും.

ALSO READ | കർണാടകയിൽ പ്രചാരണം മുറുകുന്നു; ഡെലിവറി ബോയ്‌യുടെ സ്‌കൂട്ടറിൽ ഹോട്ടലിലേക്ക് യാത്ര, രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ വൈറൽ

61 സീറ്റുകൾ (ബെംഗളൂരുവിലെ 28 മണ്ഡലങ്ങൾ ഒഴികെ) അടങ്ങുന്ന പഴയ മൈസൂര്‍ മേഖലയിൽ വൊക്കലിഗ സമുദായത്തിനാണ് മേല്‍ക്കോയ്‌മ. ഈ വോട്ടുബാങ്ക് തന്നെയാണ് 'ഗൗഡ കുടുംബത്തിന്‍റെ' ആത്മവിശ്വാസവും. ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ നോക്കുന്നതും ഈ ജാതി ബെല്‍റ്റിലേക്കുകൂടി നോക്കിയാണ്. പഴയ മൈസൂര്‍ മേഖലയിൽ കോൺഗ്രസിന് ശക്തിയുള്ളതുകൊണ്ട് തന്നെ ജെഡിഎസ് അവരുടെ പരമ്പരാഗത എതിരാളിയാണ്. ബിജെപി ഇവിടെ ദുർബലമാണെന്നതാണ് ഇവരുടെ ഏക ആത്മവിശ്വാസം. ഡികെ ശിവകുമാറിനെ സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് നീക്കം, ഈ മേഖലയിലെ വൊക്കലിഗ ജാതി ബെല്‍റ്റില്‍ സ്വാധീനമുണ്ടാക്കാന്‍ വേണ്ടികൂടിയാണെന്ന 'തന്ത്രം' നേരത്തേ പരസ്യമായതാണ്.

ആ ചീത്തപ്പേര് മാറ്റാന്‍ ഒരു ചിന്ന 'പൊടിക്കൈ' : കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കൂടുതൽ നേടിയാല്‍, വീണ്ടും അധികാര രാഷ്ട്രീയത്തിന്‍റെ വിധികര്‍ത്താക്കളാവുന്ന തരത്തിലേക്ക് മിടുക്ക് തെളിയിക്കാനാവുമെന്നാണ് ജെഡിഎസ് കണക്കുകൂട്ടുന്നത്. ഇങ്ങനെയാരു നീക്കമുണ്ടായാല്‍ തങ്ങള്‍ക്ക് അധികാരത്തിലെത്താമെന്ന പ്രതീക്ഷയുമുണ്ട് പാർട്ടിയിലെ ചില നേതാക്കൾക്ക്. ജെഡിഎസ് കുടുംബ പാര്‍ട്ടിയാണെന്ന പഴി പലപ്പോഴായി കേട്ടതാണെങ്കിലും ഭാര്യാസഹോദരി ഭവാനി രേവണ്ണയ്‌ക്ക് സീറ്റ് നല്‍കാതെയാണ് കുമാരസ്വാമി ഇത്തവണ പാർട്ടി പ്രവർത്തകനായ എച്ച്പി സ്വരൂപിന് സീറ്റ് നല്‍കിയത്. പാര്‍ട്ടിയിലെ മുന്‍ എംഎല്‍എയുടെ മകന്‍ കൂടിയാണ് യുവ നേതാവായ സ്വരൂപ്. പാര്‍ട്ടിയുടെ 'കുടുംബക്കോട്ട'യെന്ന പേരുകേട്ട ഹാസ്സന്‍ മണ്ഡലത്തിലാണ് ഈ 'സീറ്റ് ത്യാഗം'.

കുടുംബത്തില്‍ ഭിന്നതയുണ്ടായെന്ന തരത്തില്‍ പ്രചരണങ്ങള്‍ ഉണ്ടായെങ്കിലും ദേവഗൗഡയുടെ ഇടപെടലിനെ തുടര്‍ന്ന് നിഷ്‌പ്രഭമായി. കുമാരസ്വാമിയുടെ മകൻ നിഖിൽ, അയൽ മണ്ഡലമായ രാമനഗരയിലാണ് മത്സരിക്കുന്നത്. കുമാരസ്വാമി ചന്നപട്ടണത്തും കുമാരസ്വാമിയുടെ ജ്യേഷ്‌ഠൻ എച്ച്‌ഡി രേവണ്ണ ഹോളനരസിപുരയിലുമാണ് മത്സരിക്കുന്നത്. വൊക്കലിഗ ആധിപത്യമുള്ള പഴയ മൈസൂര്‍ മേഖലയ്ക്ക് അപ്പുറത്തേക്ക് വളരാൻ ജെഡിഎസിന് കഴിയാത്ത സ്ഥിതിയാണുള്ളത്. രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇത് ആ പാര്‍ട്ടിയുടെ പോരായ്‌മകളിൽ ഒന്നാണ്.

ALSO READ | കര്‍ണാടകയില്‍ അവസാനഘട്ട പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്; ബസില്‍ യാത്ര ചെയ്‌തും കോളജ് വിദ്യാര്‍ഥികളോട് സംവദിച്ചും രാഹുല്‍ ഗാന്ധി

പഴയ മൈസൂര്‍ നിലനിർത്തി, ഇത്തവണ മറ്റ് മേഖലകളിൽ പാർട്ടി എങ്ങനെ നേട്ടമുണ്ടാക്കുമെന്ന് കണ്ടറിയണം. കോൺഗ്രസിനും ബിജെപിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത സ്ഥിതി വന്നാല്‍ തീരുമാനമെടുക്കാന്‍ ജെഡിഎസ് തന്നെ വേണ്ടിവന്നേക്കും. അതുകൊണ്ടുതന്നെ, ദേവഗൗഡയുടെ 'കുടുംബപ്പാര്‍ട്ടിയെ'ന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും ആ പാര്‍ട്ടിയെ പൂര്‍ണമായും എഴുതിത്തള്ളാന്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ പോലും തയ്യാറല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.