ബെംഗളൂരു: കർണാടകയിൽ 899 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 872 ആളുകൾ രോഗമുക്തി നേടി. നാല് പേരാണ് ഇന്ന് വൈറസ് ബാധയിൽ മരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 9,26,767 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇതുവരെ 12,138 പേർ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് 9,05,158 ആളുകൾ ഇതുവരെ കൊവിഡ് മുക്തരായി. ഇതോടെ, കർണാടകയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 9,452 രോഗികളാണ്.