ETV Bharat / bharat

ഗണപതിക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോ, കര്‍ണാടകയില്‍ ബിജെപി നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് - national news updates

സവര്‍ക്കറുടെ ഫോട്ടോക്ക് പകരം ബാല ഗംഗാധര തിലകന്‍റെ ഫോട്ടോ വെച്ചാല്‍ ഗണേശോത്സവം രാജ്യത്തിന്‍റെ തന്നെ ആഘോഷമായി അറിയപ്പെടുമെന്നും കോണ്‍ഗ്രസ്

Karnataka congress questions Bjp  ഗണേശനൊപ്പം സവര്‍ക്കറുടെ ഫോട്ടോ  ബിജെപിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്  ഗണേശോത്സവം  ബിജെപി  ബിജെപി നീക്കത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്  കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ  national news updates
ബിജെപിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
author img

By

Published : Aug 27, 2022, 6:37 AM IST

ബെംഗളൂരു: ഗണേശോത്സവത്തിന്‍റെ ഭാഗമായി കര്‍ണാടകയില്‍ ഗണപതിയുടെ ചിത്രത്തിനൊപ്പം സവര്‍ക്കറുടെ ഫോട്ടോ സ്ഥാപിക്കാനുള്ള ബിജെപി നീക്കത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. സവര്‍ക്കറുടെ ഫോട്ടോ വെച്ചുകൊണ്ട് എന്ത് സന്ദേശമാണ് ബിജെപി പൊതു ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ചോദിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ബിജെപി സ്വന്തം പാര്‍ട്ടിയെ തരം താഴ്‌ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം തത്വങ്ങളെയും പ്രത്യയ ശാസ്‌ത്രങ്ങളെയും നശിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. അവര്‍ക്ക് വികസനം ആവശ്യമില്ല. സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ശിവകുമാര്‍ പറഞ്ഞു. അതിനിടെ തുംകുരു നഗരത്തില്‍ ബജ്‌റംഗ്‌ദൾ പ്രവർത്തകർ സ്ഥാപിച്ച സവർക്കറുടെ ഫ്ലക്‌സുകള്‍ നീക്കം ചെയ്‌തതിനെ ചൊല്ലി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്ത് ഒരാഴ്‌ചയിലധികം നീണ്ടു നില്‍ക്കുന്ന ഗണേശോസ്തവ ആഘോഷ പരിപാടികളുടെ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.