ETV Bharat / bharat

ബലാത്സംഗം തടയാൻ കഴിയുന്നില്ലേ, എങ്കില്‍ ആസ്വദിച്ചോളൂ: പ്രസ്താവനയുമായി കോണ്‍ഗ്രസ് എം.എല്‍.എ

കർണാടക നിയമസഭയിൽ വ്യാഴാഴ്ച സംസാരിക്കവേ ആയിരുന്നു കെ.ആർ രമേഷ് കുമാറിന്‍റെ പരാമർശം. ഇത് കേട്ട സ്പീക്കര്‍ ഉള്‍പ്പടെയുള്ളവര്‍ കൂട്ടച്ചിരിയോടെ അശ്ലീല പരാമര്‍ശത്തെ പ്രോത്സാഹിപ്പിച്ചു

When rape is inevitable lie down and enjoy it remark  Senior Congress MLA KR Ramesh Kumar controversy  Karnataka Legislative Assembly  Karnataka Congress MLA sexist statement  തടയാനാകുന്നില്ലെങ്കിൽ ബലാത്സംഗം ആസ്വദിക്കൂ  കർണാടക കോൺഗ്രസ് എംഎൽഎ രമേഷ് കുമാർ  കർണാടക നിയമസഭ സെക്സിസ്റ്റ് പരാമര്‍ശം
തടയാനാകുന്നില്ലെങ്കിൽ ബലാത്സംഗം ആസ്വദിക്കൂ; വിവാദ പ്രസ്താവനയുമായി കർണാടക കോൺഗ്രസ് എംഎൽഎ രമേഷ് കുമാർ
author img

By

Published : Dec 17, 2021, 9:00 AM IST

ബെംഗളൂരു: ഒഴിവാക്കാനോ തടയാനോ കഴിയാത്ത സന്ദർഭമാണെങ്കിൽ ബലാത്സംഗം ആസ്വദിക്കണമെന്ന് കർണാടക കോൺഗ്രസ് എം.എൽ.എയും കർണാടക നിയമസഭ മുൻ സ്പീക്കറുമായ കെ.ആർ രമേഷ് കുമാർ. കർണാടക നിയമസഭയിൽ വ്യാഴാഴ്ച സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പരാമർശം.

കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സ്പീക്കർ വിശ്വേശ്വര ഹെഗ്ഡെ കഗേരിയോട് എം.എൽ.എമാർ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവ് ഇത്തരത്തിൽ പ്രതികരിച്ചത്. പ്രസ്താവനയെ അപലപിക്കുന്നതിനുപകരം സ്പീക്കറുൾപ്പെടെ സഭയിലെ മറ്റ് അംഗങ്ങൾ ചിരിക്കുകയും ചെയ്യുന്നുണ്ട്.

ALSO READ:റെയില്‍വേയില്‍ ജോലി! വൃദ്ധയുടെ വാക്ക് വിശ്വസിച്ച യുവതികള്‍ക്ക് നഷ്ടമായത് 18 ലക്ഷം

ഇതാദ്യമായല്ല രമേഷ് കുമാർ ഇത്തരത്തിൽ ലൈംഗിക ചുവയോടെയുള്ള പരാമർശം ഉന്നയിക്കുന്നത്. മുമ്പ് കർണാടക നിയമസഭാ സ്പീക്കറായിരിക്കെ ബലാത്സംഗത്തെ അതിജീവിച്ചയാളുമായി അദ്ദേഹം തന്നെ താരതമ്യം ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ പാർട്ടിയിലെ വനിതാ അംഗങ്ങൾ ഉൾപ്പെടെയുള്ള നിയമസഭാംഗങ്ങൾ സഭയിൽ പ്രതിഷേധിക്കുകയും പ്രസ്താവനയെ അപലപിക്കുകയും ചെയ്തു. ഏതായാലും ബലാത്സംഗത്തെ നിസാരവത്കരിച്ചുള്ള എംല്‍എയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.