ETV Bharat / bharat

വീണ്ടും നാടകം, കർണാടക മുഖ്യനില്‍ തീരുമാനം ആയില്ലെന്ന് കോൺഗ്രസ്, എല്ലാം രണ്ട് ദിവസത്തിനകമെന്നും വിശദീകരണം

author img

By

Published : May 17, 2023, 4:54 PM IST

ഇപ്പോൾ പ്രചരിക്കുന്ന തീയതികൾ അടക്കും അഭ്യൂഹങ്ങൾ മാത്രമാണെന്നും കർണാടക മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധരാമയ്യയെ ആദ്യ ടേമില്‍ രണ്ടര വർഷത്തേക്കും പിന്നീട് ഡികെ ശിവകുമാറിനെയും മുഖ്യമന്ത്രിയാക്കാനുള്ള ഫോർമുല ഹൈക്കമാൻഡ് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

Karnataka CM Siddaramaiah DK Shivakumar
കർണാടക മുഖ്യനില്‍ തീരുമാനം ആയില്ലെന്ന് കോൺഗ്രസ്

ന്യൂഡല്‍ഹി: സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി തീരുമാനിച്ചുവെന്ന വാർത്തകൾക്കിടെ അക്കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്ന വിശദീകരണവുമായി കോൺഗ്രസ് ദേശീയ നേതൃത്വം. ഇപ്പോൾ പ്രചരിക്കുന്ന തീയതികൾ അടക്കം അഭ്യൂഹങ്ങൾ മാത്രമാണെന്നും കർണാടക മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകൾ പൂർത്തിയായിട്ടില്ല. ഇന്നോ നാളെയോ കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കും. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും രണ്ട് ദിവസത്തിനകം കർണാടകയില്‍ കോൺഗ്രസ് മന്ത്രിസഭ അധികാരമേല്‍ക്കുമെന്നും സുർജേവാല പറഞ്ഞു.

മാരത്തൺ ചർച്ചകൾ: കർണാടകയില്‍ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചർച്ചകൾ തുടരുകയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡികെ ശിവകുമാറിനെ അനുനയിപ്പിക്കുക എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും പ്രത്യേകം ചർച്ചകൾ നടത്തി. എന്നാല്‍ എല്ലാം രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം നല്‍കുന്ന വിശദീകരണം.

  • #WATCH | Delibrations are currently underway by party president Mallikarjun Kharge. Whenever Congress makes a decision we will inform you. In the next 48-72 hours, we will have a new cabinet in Karnataka: Randeep Surjewala, Karnataka in-charge, Congress pic.twitter.com/fas1Bpu3J3

    — ANI (@ANI) May 17, 2023 " class="align-text-top noRightClick twitterSection" data=" ">

വൊക്കലിഗ, ലിംഗായത്ത്, മുസ്ലിം, ദലിത് സമുദായങ്ങളെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ ആരെല്ലാം വേണമെന്ന കാര്യത്തിലും ചർച്ചകൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പദം അടക്കമുള്ള കാര്യങ്ങളില്‍ ചർച്ചകൾക്കായി ഇന്നലെ മുതല്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഡല്‍ഹിയില്‍ തുടരുകയാണ്.

സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി: കർണാടകയില്‍ ടേം അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ഹൈക്കമാൻഡ് നീക്കമെന്നാണ് കോൺഗ്രസ് ദേശീയ നേതാക്കൾ നല്‍കുന്ന സൂചന. സിദ്ധരാമയ്യയെ ആദ്യ ടേമില്‍ രണ്ടര വർഷത്തേക്കും പിന്നീട് ഡികെ ശിവകുമാറിനെയും മുഖ്യമന്ത്രിയാക്കാനുള്ള ഫോർമുല ഹൈക്കമാൻഡ് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

  • Delibrations are currently underway by party president Mallikarjun Kharge. Whenever Congress makes a decision we will inform you. In the next 48-72 hours, we will have a new cabinet in Karnataka: Randeep Surjewala, Karnataka in-charge, Congress pic.twitter.com/NyEpC6nmNO

സിദ്ധരാമയ്യയ്ക്ക് കീഴില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്നാണ് ഡികെ ശിവകുമാർ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. പിസിസി പ്രസിഡന്‍റും എംഎല്‍എയുമായി തുടരാമെന്നാണ് ഡികെ ശിവകുമാർ അറിയിച്ചിരിക്കുന്നത്. അതിനിടെ ബെംഗളൂരുവില്‍ സിദ്ധരാമയ്യ അനുകൂലികൾ ആഹ്ലാദ പ്രകടനവും ഡികെ ശിവകുമാർ വിഭാഗം കോൺഗ്രസ് ഓഫീസിനു മുന്നില്‍ പ്രതിഷേധവും നടത്തി.

അതൃപ്‌തി പരസ്യമാകുന്നു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഡികെ ശിവകുമാർ- സിദ്ധരാമയ്യ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തില്‍ ഇരു വിഭാഗത്തിനും അതൃപ്‌തിയുണ്ടെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ പ്രഖ്യാപനത്തിന് മുന്നേ സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്തതിലും ബെംഗളൂരു അടക്കമുള്ള സ്ഥലങ്ങളില്‍ ആഹ്ലാദ പ്രകടനം നടത്തിയതിനും ഇരു വിഭാഗവും അതൃപ്‌തരാണ്.

ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചതായി കന്നഡ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ നിർത്തിവെച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.