ETV Bharat / bharat

ഖാര്‍ഗെയെ കണ്ട് സിദ്ധരാമയ്യയും ഡികെയും; 'മുഖ്യ'പ്രഖ്യാപനം ഒന്ന്, രണ്ട് ദിവസത്തിനുള്ളിലെന്ന് പവന്‍ ഖേര - കർണാടക മുഖ്യമന്ത്രി പദവി ചര്‍ച്ച

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പിടിവലിയില്‍ അയവുവരുത്താത്ത സാഹചര്യമാണുള്ളത്

Congress Karnataka CM imbroglio  Karnataka CM Decision  Shivakumar Siddaramaiah meet Kharge  ഖാര്‍ഗെയെ കണ്ട് സിദ്ധരാമയ്യയും ഡികെയും
ഖാര്‍ഗെയെ കണ്ട് സിദ്ധരാമയ്യയും ഡികെയും
author img

By

Published : May 16, 2023, 10:37 PM IST

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി സിദ്ധരാമയ്യയും ഡികെ ശിവകുമാറും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍, വ്യത്യസ്‌ത സമയങ്ങളിലായി എത്തിയാണ് ഇരുനേതാക്കളും കണ്ടത്. ബെംഗളൂരുവിൽ നിന്ന് ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ ഡികെ ശിവകുമാർ വൈകുന്നേരം അഞ്ചിന് ശേഷമാണ് ഖാർഗെയുടെ വസതിയിലെത്തിയത്.

ALSO READ | 'പിന്നില്‍ നിന്ന് കുത്തില്ല, ബ്ലാക്ക്‌മെയില്‍ ചെയ്യില്ല' ; പാർട്ടി അമ്മയെപ്പോലെയെന്ന് ഡികെ ശിവകുമാർ

ശിവകുമാർ പോയതിന് തൊട്ടുപിന്നാലെ, സിദ്ധരാമയ്യ രാജാജി മാർഗിലെ ഖാര്‍ഗെയുടെ വസതിയില്‍ വൈകിട്ട് ആറിനാണ് എത്തിയത്. 30 മിനിറ്റാണ് സിദ്ധരാമയ്യ കൂടിക്കാഴ്‌ച നടത്തിയത്. ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചില്ല. അതേസമയം, കർണാടക മുഖ്യമന്ത്രിയെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് എഐസിസി വക്താവ് പവൻ ഖേര പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം‌എൽ‌എമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുണ്ടെന്ന് ഖേര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'എല്ലാവരുടെയും അഭിപ്രായം കണക്കിലെടുക്കണം': 'മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡൽഹിയിൽ നിന്ന് ഇത് അടിച്ചേൽപ്പിക്കാനുമാവില്ല. എല്ലാവരുടെയും അഭിപ്രായം കണക്കിലെടുക്കണം. കൂടിയാലോചിച്ച് വേണം മുഖ്യമന്ത്രി ആരായിരിക്കണമെന്നതില്‍ തീരുമാനമെടുക്കാന്‍' - അദ്ദേഹം പറഞ്ഞു. 'നടപടികൾ പുരോഗമിക്കുന്നു. നിരീക്ഷകർ ഇതിനകം എംഎൽഎമാരെ ചെന്ന് കണ്ടിട്ടുണ്ട്. എംഎൽഎമാർ അവരുടെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞു. ഇപ്പോൾ, അഭിപ്രായങ്ങൾ കേന്ദ്ര നേതൃത്വത്തിന്‍റെ കൈയിലാണുള്ളത്. അതിനാൽ, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപനം വരും.' - പവന്‍ ഖേര വ്യക്തമാക്കി.

ALSO READ | തലസ്ഥാനത്ത് 'തലവേദന', ഡി.കെയ്‌ക്ക് വയറുവേദന; ഡല്‍ഹി യാത്ര ചൊവ്വാഴ്‌ചത്തേക്ക് മാറ്റി ഡി.കെ ശിവകുമാര്‍

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 224ൽ 135 സീറ്റുകൾ നേടി പാർട്ടി ഉജ്വല വിജയം നേടി ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് പാര്‍ട്ടി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും നിലവിലെ കര്‍ണാടക പിസിസി അധ്യക്ഷന്‍ ശിവകുമാറും മുഖ്യ സ്ഥാനത്തിനുവേണ്ടി അവകാശവാദമുന്നയിച്ചതാണ് സ്ഥിതി വഷളാക്കിയത്. ഇരുനേതാക്കളുടെയും അനുയായികൾ തങ്ങളുടെ നേതാക്കൾക്ക് പിന്തുണയുമായി ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ALSO READ | 'സിദ്ധരാമയ്യയുമായി ഭിന്നതയില്ല'; പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചുവെന്ന് ഡികെ ശിവകുമാർ

കർണാടകയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം‌എൽ‌എമാർ ചേര്‍ന്ന യോഗത്തിനും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാന്‍ പാർട്ടി മേധാവി ഖാർഗെയെ അധികാരപ്പെടുത്തുന്ന ഒറ്റവരി പ്രമേയം പാസാക്കുകയായിരുന്നു. ബെംഗളൂരുവിൽ നടക്കുന്ന കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തിനായി ഖാർഗെ മൂന്ന് കേന്ദ്ര നിരീക്ഷകരെ നേരത്തെ നിയോഗിച്ചിരുന്നു. അവർ ഇതിനകം തന്നെ അദ്ദേഹത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും അതേക്കുറിച്ച് ചർച്ച നടത്തുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.