ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെദ്യൂരപ്പ രാജിവച്ചു. സര്‍ക്കാര്‍ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ചടങ്ങിലാണ് രാജി പ്രഖ്യാപനം. ഗവര്‍ണറെ കണ്ട് യെദ്യൂരപ്പ രാജിക്കത്ത് കൈമാറി.
"അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണ്. എന്നാല്‍ കര്‍ണാടകയില്‍ തുടരാനാണ് താല്‍പര്യമെന്ന് താന്‍ അറിയിച്ചതായും നിയമസഭയില്‍ വികാരാധീനനായി യെദ്യൂരപ്പ പറഞ്ഞു. ഈ രണ്ട് വര്‍ഷക്കാലം നേരിട്ടത് വലിയ അഗ്നിപരീക്ഷകളാണെന്നും അദ്ദേഹം പറഞ്ഞു".
നേതൃമാറ്റ വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്ന് വരുന്ന ഏത് നിര്‍ദേശവും അനുസരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം. കോൺഗ്രസിന്‍റെയും ജെ.ഡി.എസിന്‍റെയും നേതൃത്വത്തിലുള്ള സർക്കാരിന്‍റെ തകർച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ബി.എസ്.വൈ സര്‍ക്കാരുണ്ടായത്.
മുന്‍പെങ്ങുമില്ലാത്ത മധുരം രുചിച്ചാണ് അധികാരത്തില്‍ വന്നതെങ്കിലും യെദ്യൂരപ്പയ്ക്ക് ഈ രണ്ട് വർഷം മുള്ളുള്ള കിടക്കയില്‍ കിടന്നതുപോലെയായിരുന്നു. നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളുമാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം നേരിട്ടത്. കനത്ത വെള്ളപ്പൊക്കം, ഉപതെരഞ്ഞെടുപ്പ്, കൊവിഡ് തരംഗം തുടങ്ങിയവയാണ് ബി.ജെ.പി സർക്കാർ നേരിട്ടതും നേരിടുന്നതുമായ വെല്ലുവിളികൾ.
Also Read: ഐഎൻഎൽ യോഗത്തിലെ കൈയാങ്കളി; മന്ത്രിയെ ഒഴിവാക്കി പൊലീസ് കേസ്