ETV Bharat / bharat

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി കർണാടക; എസ്എസ്എൽസി പരീക്ഷ ജൂലൈയിൽ നടത്തും - എസ്എസ്എൽസി

ഈ മഹാമാരി സമയത്ത് വിദ്യാർഥികളെ പരീക്ഷയ്ക്ക് വിധേയരാക്കുന്നത് അവരുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഏറ്റവും ലളിതമായ രീതിയിൽ മൂല്യനിർണയം നടത്തുമെന്നും വ്യക്തമാക്കി.

Karnataka 2nd PUC exam 2021 cancelled  SSLC exam to be held in July  Karnataka cancelled plus two exam  പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി  പരീക്ഷ റദ്ദാക്കി  കർണാടക  കർണാടക പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി  എസ്എസ്എൽസി പരീക്ഷ ജൂലൈയിൽ  എസ്എസ്എൽസി പരീക്ഷ  എസ്എസ്എൽസി  cancelled exam
Karnataka cancelled plus two exam 2021, SSLC exam to be held in July
author img

By

Published : Jun 4, 2021, 3:20 PM IST

ബംഗളൂരു: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കർണാടക സർക്കാർ അറിയിച്ചു. എസ്എസ്എൽസി പരീക്ഷകൾ ജൂലൈ മൂന്നാം വാരത്തിൽ നടത്തിയേക്കും. ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുമെന്നും ഈ വർഷം പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഒരു വിദ്യാർഥിയും പരാജയപ്പെടില്ലെന്നും വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു.

ഫലപ്രഖ്യാപനത്തിൽ വിദ്യാർഥിക്ക് തൃപ്തി ഇല്ലാത്ത പക്ഷം കൊവിഡ് സാഹചരയം മാറിയ ശേഷം നടത്തുന്ന പരീക്ഷയ്ക്ക് ഹാജരാകാമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കും. ഈ മഹാമാരി സമയത്ത് വിദ്യാർഥികളെ പരീക്ഷയ്ക്ക് വിധേയരാക്കുന്നത് അവരുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഏറ്റവും ലളിതമായ രീതിയിൽ മൂല്യനിർണയം നടത്തുമെന്നും വ്യക്തമാക്കി. ഈ വർഷം ഓരോ വിഷയത്തിനും പരമാവധി 40 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തുക. മൂന്നു മണിക്കൂറാണ് ഒരു പരീക്ഷയുടെ സമയപരിധി.

ഇത്തവണ പരീക്ഷാകേന്ദ്രങ്ങൾ ഇരട്ടിയാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷത്തെ 3000 എന്ന കണക്കിൽ നിന്നും ഇത്തവണ 6000 സെന്‍റുകളായി ഉയർത്തിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലേക്കും 100 വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തും. സാമൂഹിക അകലം പാലിച്ചും മറ്റെല്ലാ കൊവിഡ് മാർഗനിർദേശങ്ങളും പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

കൊവിഡ് കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടിയതായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. അവസ്യവസ്തുക്കൾക്കായുള്ള കടകൾ രാവിലെ ആറ് മണി മുതൽ പത്ത് മണി വരെ തുറന്നു പ്രവർത്തിക്കും. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 2,93,045 സജീവ കേസുകളാണുള്ളത്.

Also Read: കൊവിഡാനന്തരം കുട്ടികള്‍ക്കായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് കൈലാഷ് സത്യാര്‍ത്ഥി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.