ബെംഗളുരു: ആദ്യ സെറ്റ് പരീക്ഷണങ്ങൾക്കായി ബിയോണ്ട് വിഷ്വൽ ലൈൻ ഓഫ് സൈറ്റ്(ബിവിഎൽഒഎസ്) മെഡിക്കൽ ഡ്രോണുകൾ ബെംഗളൂരുവിലെ ത്രോട്ടിൽ എയ്‌റോസ്‌പേസ് സിസ്റ്റംസ് (ടിഎഎസ്) ചിക്കബല്ലാപുര ജില്ലയിലെ ഗൗരിബിദാനൂരിൽ നിന്ന് ജൂൺ 18ന് വിക്ഷേപിക്കും. ഒബ്ജക്റ്റ് ഡെലിവറി പരീക്ഷണങ്ങൾക്കായി 2020 മാർച്ചിൽ ടിഎഎസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ (ഡിജിസിഎ) അനുമതി ലഭിച്ചിരുന്നു.
നാരായണ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 45 ദിവസത്തോളമാകും പരീക്ഷണം നടത്തുക. എയർ ട്രാഫിക് അവബോധ സംവിധാനങ്ങൾ സ്വിറ്റ്സർലണ്ട് കമ്പനിയായ ഇൻവോളിയും സുരക്ഷ സേവനങ്ങൾ ഹണിവെൽ എയ്‌റോസ്‌പെയ്‌സും നിയന്ത്രിക്കും. മെഡിസിൻ ഡെലിവറി പരീക്ഷണങ്ങൾക്കായി മെഡ്‌കോപ്റ്റർ, ടാസ് റാൻഡിന്‍റ് എന്നീ വകഭേദങ്ങൾ ഉപയോഗപ്പെടുത്തും.
Also Read: ലോക്ക് ഡൗണ്‍ രീതി മാറും; നിയന്ത്രണം രോഗവ്യാപനത്തിന്‍റെ തീവ്രത അനുസരിച്ച്
മെഡ്‌കോപ്റ്ററിന്‍റെ ചെറിയ പതിപ്പിന് ഒരു കിലോഗ്രാം ഭാരം വഹിച്ച് 15 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. എന്നാൽ റാൻഡിന്‍റിന് 12 കിലോമീറ്റർ വരെ 2 കിലോഗ്രാം വഹിക്കാൻ കഴിയും.