ETV Bharat / bharat

താരപ്പകിട്ടിൽ തെരഞ്ഞെടുപ്പ്; കർണാടകയിൽ സ്ഥാനാർഥികൾക്ക് വോട്ട് പിടിക്കാൻ സിനിമാതാരങ്ങളും - Assembly election

ഏത് വിധേനയും വോട്ട് പിടിക്കാനുള്ള രാഷ്‌ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രം എല്ലാത്തവണത്തെയും പോലെ ഇത്തവണ സിനിമ താരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്

താരപ്പകിട്ടിൽ തെരഞ്ഞെടുപ്പ്  കർണാടകയിൽ സ്ഥാനാർത്ഥികൾക്ക് വോട്ട് പിടിക്കാൻ  വോട്ട് പിടിക്കാൻ സിനിമാതാരങ്ങൾ  കർണാടകയിലെ തെരഞ്ഞെടുപ്പ്  നടൻ കിച്ച സുദീപ്  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ  Kannada film stars seeking votes  Assembly election
നടൻ കിച്ച സുദീപ്
author img

By

Published : Apr 28, 2023, 10:38 PM IST

ബെംഗളൂരു: വേനൽച്ചൂടിനേക്കാൾ ഇരട്ടിയാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് ചൂട്. ഭരണം പിടിക്കാൻ രാഷ്‌ട്രീയ പാർട്ടികൾ അശ്രാന്ത പരിശ്രമത്തിലാണ്. ഏത് വിധേനയും വോട്ട് പിടിക്കാനുള്ള രാഷ്‌ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രം എല്ലാത്തവണത്തെയും പോലെ ഇത്തവണ സിനിമ താരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്ക് വേണ്ടി സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുമെന്ന് നടൻ കിച്ച സുദീപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രശസ്‌ത കന്നഡ നടി ശ്രുതി സംസ്ഥാനത്തുടനീളം ബിജെപിക്ക് വേണ്ടി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. നടന്മാരായ ദർശൻ, ഭുവൻ പൊന്നണ്ണ, നടി ഹർഷിക പൂനാച്ച എന്നിവർ ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടിയും സാധു കോകില ഉൾപ്പെടെയുള്ള നടന്മാരും നടിമാരും കോൺഗ്രസിന് വേണ്ടിയും പ്രചാരണ രംഗത്ത് ശക്തമാണ്.

ബിജെപി സ്ഥാനാർഥികൾക്കായി കിച്ച സുദീപ്: ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്തുള്ളവരിൽ ശക്തനാണ് കിച്ച സുദീപ്. ഹാവേരിയിലെ ഷിഗ്ഗാവിയിൽ നിന്നാരംഭിച്ച സുദീപിന്‍റെ പ്രചാരണം ചിത്രദുർഗ, ദാവൻഗരെ തുടങ്ങിയ സ്ഥലങ്ങളിലേക്കും എത്തി. ആയിരക്കണക്കിന് ആരാധകരാണ് സിനിമ താരങ്ങളെ ഒരു നോക്ക് കാണാൻ വഴിയരികിൽ തടിച്ചുകൂടുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ ഗംഭീര റോഡ് ഷോയും നടൻ കിച്ച സുദീപ് നടത്തിയിരുന്നു. ബസവരാജ് ബൊമ്മക്ക് തുടർച്ചയായി വിജയം ഉണ്ടാകുമെന്ന് കിച്ച സുദീപ് പ്രഖ്യാപിച്ചു.

ശ്രീരംഗപട്ടണ നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നടൻ ദർശനും സുഹൃത്ത് സച്ചിദാനന്ദയും മണ്ഡലങ്ങളിൽ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ഓരോ തെരഞ്ഞെടുപ്പ് റാലികളിലും നിരവധി യുവാക്കളാണ് നടനെ കാണാൻ തടിച്ചുകൂടുന്നത്. ഹാവേരി ജില്ലയിലെ ഹിരേകേരൂർ താലൂക്കിൽ നടന്ന ബിജെപി വനിത കൺവെൻഷനിൽ കൃഷിമന്ത്രി ബിസി പാട്ടീലിന് വേണ്ടി നടി ശ്രുതി പരിപാടിയിൽ പങ്കെടുത്തിരുന്നു.

പ്രചാരണത്തിനിടെ നടി ശ്രുതി കോൺഗ്രസിനെയും ജെഡിഎസിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. എണ്ണിയാലൊടുങ്ങാത്ത സാൻഡൽവുഡ് നടന്മാരും നടിമാരും അവരുടെ പ്രിയപ്പെട്ട പാർട്ടികൾക്കായി പ്രചാരണം നടത്തുന്നു. തനിക്ക് പാർട്ടിയല്ല വ്യക്തിയാണ് പ്രധാനമെന്ന് പറഞ്ഞ് സുഹൃത്തുക്കൾക്ക് വേണ്ടി പ്രചരണം നടത്തുന്നവരും നിരവധിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.