ETV Bharat / bharat

ഓര്‍മകളില്‍ ജീവന്‍ ത്യജിച്ചവര്‍; കാര്‍ഗില്‍ വിജയത്തിന് 22 വയസ്

author img

By

Published : Jul 26, 2021, 9:43 AM IST

സ്വാതന്ത്രനാന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തില്‍ കാര്‍ഗില്‍ പോര്‍മുഖത്ത് വീരമൃത്യു വരിച്ചത് 527 സൈനികരാണ്.

കാര്‍ഗില്‍  കാര്‍ഗില്‍ വാര്‍ത്ത  കാര്‍ഗില്‍ വിജയ ദിവസം വാര്‍ത്ത  കാര്‍ഗില്‍ 22 വര്‍ഷം വാര്‍ത്ത  കാര്‍ഗില്‍ യുദ്ധം വാര്‍ത്ത  കാര്‍ഗില്‍ വിജയ കഥ വാര്‍ത്ത  കാര്‍ഗില്‍ യുദ്ധം  കാര്‍ഗില്‍ ദിനം വാര്‍ത്ത  കാര്‍ഗില്‍ ദിനം  ഇന്ത്യ പാക് യുദ്ധം  kargil vijay diwas news  kargil vijay diwas  kargil latest news  kargil war  kargil war latest news
ഓര്‍മകളില്‍ ജീവന്‍ ത്യജിച്ചവര്‍; കാര്‍ഗില്‍ വിജയത്തിന് 22 വയസ്

1999 മെയ് മൂന്നിന് കാര്‍ഗില്‍ മലനിരകളിലേക്ക് ഭീകരരുടെ പ്രച്ഛന്ന വേഷത്തില്‍ പാക് സൈന്യം നുഴഞ്ഞ് കയറിയത് മുതല്‍ ജൂലൈ 26 യുദ്ധം അവസാനിച്ചെന്ന ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെയുള്ള മൂന്ന് മാസക്കാലം. പാകിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വര്‍ഷം തികയുകയാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ ആത്മത്യാഗത്തിന്‍റെ സ്‌മരണക്കായാണ് ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസമായി ആചരിക്കുന്നത്.

വീരമൃത്യു വരിച്ചത് 527 സൈനികര്‍

സ്വതന്ത്രനാന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തില്‍ പോര്‍മുഖത്ത് വീരമൃത്യു വരിച്ചത് 527 സൈനികരാണ്. പാകിസ്ഥാന്‍റെ ഭാഗത്ത് 357-453 പേര്‍ മരണപ്പെട്ടുവെന്നാണ് കരുതുന്നത്. 2,50,000 ഷെല്ലുകളും, ബോംബുകളും, റോക്കറ്റുകളുമാണ് കാര്‍ഗിലിന്‍റെ മണ്ണില്‍ ഇന്ത്യന്‍ കരസേന പ്രതിരോധത്തിനായി ഉപയോഗിച്ചത്.

വാഗ അതിര്‍ത്തി കടന്ന സമാധാന സ്വരം

1999 ഫെബ്രുവരിയില്‍ കൊളംബോ ഉച്ചകോടിയിലെ ധാരണ പ്രകാരം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പാകിസ്ഥാനിലേക്ക് സന്ദര്‍ശനം നടത്തി. സമാധാന സ്വരവുമായാണ് വാജ്പേയി അന്ന് വാഗ അതിര്‍ത്തി കടന്നത്. ആണവ പരീക്ഷണം വിജയകരമായി നടത്തിയ, 52 വര്‍ഷത്തിനിടെ മൂന്ന് യുദ്ധങ്ങളിലേര്‍പ്പെട്ട രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന ചര്‍ച്ചയെ ലോകവും ഉറ്റു നോക്കുകയായിരുന്നു.

1972 ലെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി സുള്‍ഫിക്കല്‍ അലി ഭൂട്ടോയും ഒപ്പു വച്ച സിംല കരാര്‍ (ഈ കാരാറിനെ തുടര്‍ന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ നിയന്ത്രണ രേഖ നലവില്‍ വരുന്നത് ) നടപ്പാക്കാന്‍ പ്രതിഞ്ജാബദ്ധമാണെന്ന് അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും വാജ്പേയിയും സംയുക്ത പ്രസ്‌താവനയിറക്കി.

നിയന്ത്രണ രേഖ മാനിക്കുമെന്നും തമ്മില്‍ പോരാട്ടമുണ്ടാകില്ലെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ആ ഉറപ്പിന് വെറും മൂന്ന് മാസത്തെ കാലാവധിയേ ഉണ്ടായിരുന്നൊള്ളു. വാജ്‌പേയിയുടെ സന്ദര്‍ശനത്തിനും മുന്‍പ് 1998ല്‍ ദ്രാസ് സെക്ടറിലൂടെ നുഴഞ്ഞു കയറാനുള്ള പദ്ധതിക്ക് അന്നത്തെ പാക് സേന മേധാവി പര്‍വേസ് മുഷറഫ് ഗൂഢാലോചനയിട്ടിരുന്നു.

കാര്‍ഗിലിലെ സൈനിക പിന്മാറ്റം

സമുദ്രനിരപ്പില്‍ നിന്ന് 2,600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, ശൈത്യകാലത്ത് മൈനസ് 45 വരെ ഊഷ്‌മാവ് താഴുന്ന, ലേ, ലഡാക്ക് സെക്ടറുകളെ ബന്ധിപ്പിക്കുന്ന ശ്രീനഗറില്‍ നിന്ന് 205 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാര്‍ഗില്‍. സിയാച്ചിന്‍ മേഖല കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ പ്രദേശം.

ശൈത്യകാലം അതി കഠിനമായതിനാല്‍ സൈനികരെ ഇരു രാജ്യങ്ങളും പിന്‍വലിക്കുന്ന പതിവുണ്ട്. ശൈത്യകാലം കഴിഞ്ഞ് ഏപ്രില്‍-മെയ് മാസങ്ങളിലാണ് സൈനികര്‍ ഇവിടേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യ സൈനികരെ പിന്‍ലിച്ച അവസരം മുതലെടുത്താണ് പാക് സൈന്യം കാര്‍ഗിലില്‍ നുഴഞ്ഞു കയറിയത്.

കശ്മീരില്‍ നിന്ന് ലഡാക്കിലേക്കുള്ള ദേശീയപാത ഒന്ന് സ്ഥിതി ചെയ്യുന്ന, ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പെടെ കൊണ്ടുപോകാനുള്ള ഏക മാര്‍ഗമായ കാര്‍ഗില്‍ പിടിച്ചടുക്കി ലഡാക്കും കശ്മീരും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു പാകിസ്ഥാന്‍റെ ലക്ഷ്യം. പാക് നുഴഞ്ഞു കയറ്റത്തെ കുറിച്ച് ഇന്ത്യയുടെ ഇന്‍റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നില്ല.

പാക് സൈന്യത്തിന്‍റെ നുഴഞ്ഞു കയറ്റം

1999 മെയ് മൂന്നിന് പാകിസ്ഥാന്‍ ഭീകരുടെ വേഷത്തില്‍ പാക് സൈന്യം കരാര്‍ ലംഘിച്ച് നിയന്ത്രണ രേഖ നുഴഞ്ഞു കയറി. 150 സ്ക്വയര്‍ കിലോമീറ്ററോളം പ്രദേശമാണ് പാക് സൈന്യം പിടിച്ചെടുത്തത്. 16,000 മുതല്‍ 18,000 അടി വരെ ഉയരമുള്ള മലനിരകളിലെ നിര്‍ണായക പൊസിഷനില്‍ നിലയുറപ്പിച്ച പാക് സൈന്യത്തിന്‍റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു.

നുഴഞ്ഞു കയറ്റത്തെ കുറിച്ച് ഇന്ത്യന്‍ സൈന്യത്തിന് വിവരം നല്‍കിയത് പ്രദേശവാസിയായ ആട്ടിടയന്‍ താഷി ന്യാംഗ്യാല്‍ എന്നയാളാണ്. തുടര്‍ന്ന് മെയ് 5ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ റോന്തുചുറ്റല്‍ സംഘം കാര്‍ഗിലില്‍ നിരീക്ഷണം നടത്തി. ഇതിനിടെ ക്യാപ്റ്റന്‍ സൗരഭ് കാലിയ പാക് സൈന്യത്തിന്‍റെ പിടിയിലായി. മെയ് 25ന് കാര്‍ഗില്‍, ദ്രാസ്, ബതാലിക് മേഖലകളില്‍ 800 ഓളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചു. തുടര്‍ന്ന് വ്യോമസേന ആക്രമണം ആരംഭിച്ചു.

'യുദ്ധ സമാന സാഹചര്യം'

മെയ് 26ന് ഇന്ത്യയുടെ മിഗ്-27 യുദ്ധവിമാനം തകര്‍ന്നു. കേണല്‍ നചികേതയെ പാകിസ്ഥാന്‍ പിടികൂടി. അടുത്ത ദിവസം മിഗ് 21 വിമാനവും പാകിസ്ഥാന്‍ വെടിവെച്ചിട്ടു. ഇതേ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളം അടച്ചിട്ടു. മെയ് 31ന് യുദ്ധ സമാന സാഹചര്യമെന്ന് പ്രധാനമന്ത്രി വാജ്പേയ് പ്രഖ്യാപിച്ചു.

ജൂണ്‍ ആറിന് കാര്‍ഗിലിലെ ദ്രാസില്‍ ഇന്ത്യന്‍ കരസേനയും വ്യോമസേനയും ആക്രമണം നടത്തി. കരസേനയുടെ ആക്രമണത്തിന് ഓപ്പറേഷന്‍ വിജയ് എന്നാണ് പേര് നല്‍കിയത്. വ്യോമസേനയുടേത് ഓപ്പറേഷന്‍ സപേദ് സാഗര്‍ എന്നും നാവിക സേനയുടേത് ഓപ്പറേഷന്‍ തല്‍വാര്‍ എന്നുമായിരുന്നു യഥാക്രമം പേരിട്ടത്.

ജൂണ്‍ പത്തിന് ക്യാപ്റ്റന്‍ സൗരഭ് കാലിയ ഉള്‍പ്പെടെയുള്ള ആറ് സൈനികരുടെ വികൃതമാക്കിയ മൃതദേഹങ്ങളാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 12 ന് ഇരു രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. യുദ്ധത്തിലെ പ്രധാന വഴിത്തിരിവായ താലോലിങ് കൊടുമുടി ഇന്ത്യന്‍ സൈന്യം പിടിച്ചെടുക്കുന്നത് അതിന് തൊട്ടടുത്ത ദിവസമാണ്.

ടൈഗര്‍ ഹില്ലില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു

ഇതിനിടയില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പാകിസ്ഥാന് മേല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദമുണ്ടായി. ജൂണ്‍ 20ന് തോലോങ്ങില്‍ ഇന്ത്യ സമ്പൂര്‍ണ വിജയം സ്വന്തമാക്കി. ജൂലൈ നാലോടെ ടൈഗര്‍ ഹില്ലില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു. ജൂലൈ 11 നാണ് പാക് സൈന്യത്തിന്‍റെ പിന്മാറ്റമുണ്ടാകുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ബതാലിക്കിലെ മലനിരകള്‍ തിരിച്ചു പിടിച്ചു.

ജൂലൈ 14 ഓപ്പറേഷന്‍ വിജയ് ലക്ഷ്യം കണ്ടതായി പ്രധാനമന്ത്രി വാജ്പേയ് പ്രഖ്യാപിച്ചു. ജൂലൈ 16ന് പാക് സൈന്യത്തിന്‍റെ സമ്പൂര്‍ണ പിന്മാറ്റത്തിന് ഇന്ത്യ സമയപരിധി നിശ്ചയിച്ചു. 1999 ജൂലൈ 26നാണ് മൂന്ന് മാസങ്ങള്‍ നീണ്ട രക്തച്ചൊരിച്ചിലുകള്‍ക്കൊടുവില്‍ ഇന്ത്യ കാര്‍ഗില്‍ പിടിച്ചെടുത്തുവെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്.

പാക് സൈന്യത്തെ നേരിടുന്നതിനൊപ്പം തന്നെ കാര്‍ഗിലിലെ അതി ശൈത്യവും ഓക്‌സിജന്‍ കുറവും ഭൂപ്രകൃതി ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടാണ് ഇന്ത്യ പാക് സൈന്യത്തിന് മേല്‍ വിജയം സ്വന്തമാക്കുന്നത്. കര-നാവിക-വ്യോമ സേനയുടെ സംയക്ത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടാണ് ഇന്ത്യക്ക് കാര്‍ഗിലില്‍ വിജയം നേടാനായത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പരംചക്രയും മഹാവീര്‍ ചക്രയും ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നല്‍കിയാണ് രാജ്യം ആദരവ് പ്രകടിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.