പിറന്നാള്‍ നിറവില്‍ കരീന കപൂര്‍: പിറന്നാള്‍ നിറവില്‍ ബോളിവുഡ് താരം കരീന കപൂര്‍. കരീനയുടെ 43-ാമത് ജന്മദിനമാണ് ഇന്ന്. ഈ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളും സമ്മാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
അന്ന കരേനീനയില്‍ നിന്ന് വന്ന കരീന: നടന്‍ രണ്‍ധീര്‍ കപൂറിന്‍റെയും നടി ബബിതയുടെ മകളായി 1930 സെപ്‌റ്റംബര്‍ 21ന് മുംബൈയില്‍ ജനിച്ചു. അച്ഛന്‍ പഞ്ചാബി ഹിന്ദുവും, അമ്മ സിന്ധി ഹിന്ദുവും, ബ്രിട്ടീഷ് വംശജയുമാണ്. കരീനയെ ഗര്‍ഭം ധരിച്ച സമയത്ത് ബബിത, ലിയോ ടോള്‍സ്‌റ്റോയിയുടെ 'അന്നാ കരേനീന' എന്ന പുസ്‌തകം വായിച്ചിരുന്നു. ഇതാണ് കരീനയ്‌ക്ക് ഈ പേരിടാന്‍ കാരണമായത്. രാജ് കപൂറിന്‍റെ ചെറുമകള്‍ കൂടിയാണ് കരീന കപൂര്‍. നടി കരീഷ്‌മ കപൂര്‍ സഹോദരിയുമാണ്.
റെഫ്യൂജിയിലൂടെ അരങ്ങേറ്റം: 2000ൽ പുറത്തിറങ്ങിയ 'റെഫ്യൂജി' (Refugee) എന്ന സിനിമയിലൂടെയാണ് കരീന കപൂര്‍ (Kareena Kapoor) അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 23 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ 55 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച് അവിസ്‌മരണീയമായ വേഷങ്ങളിലൂടെ കരീന പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി. കൂടാതെ എട്ട് ചിത്രങ്ങളില്‍ അതിഥി വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
-
The stars have aligned! 🤩
— Ektaa R Kapoor (@EktaaRKapoor) November 9, 2022 " class="align-text-top noRightClick twitterSection" data="
3 generations of extraordinary women of Bollywood have joined hands to share the screen for our upcoming movie, #TheCrew 🙌🏻#Tabu #KareenaKapoorKhan @kritisanon @RheaKapoor @nidsmehra #MehulSuri @rajoosworld @akfcnetwork @balajimotionpic pic.twitter.com/BWDLVWLJHr
">The stars have aligned! 🤩
— Ektaa R Kapoor (@EktaaRKapoor) November 9, 2022
3 generations of extraordinary women of Bollywood have joined hands to share the screen for our upcoming movie, #TheCrew 🙌🏻#Tabu #KareenaKapoorKhan @kritisanon @RheaKapoor @nidsmehra #MehulSuri @rajoosworld @akfcnetwork @balajimotionpic pic.twitter.com/BWDLVWLJHrThe stars have aligned! 🤩
— Ektaa R Kapoor (@EktaaRKapoor) November 9, 2022
3 generations of extraordinary women of Bollywood have joined hands to share the screen for our upcoming movie, #TheCrew 🙌🏻#Tabu #KareenaKapoorKhan @kritisanon @RheaKapoor @nidsmehra #MehulSuri @rajoosworld @akfcnetwork @balajimotionpic pic.twitter.com/BWDLVWLJHr
അഭിനയ രംഗത്തെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കരീനയ്‌ക്ക് ബോളിവുഡില്‍ തന്‍റേതായൊരിടം സൃഷ്‌ടിക്കാന്‍ കഴിഞ്ഞു. കരീനയുടെ 43-ാമത് ജന്മദിനത്തില്‍, താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന അഞ്ച് സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം..
1. ജാനെ ജാൻ
കരീനയുടെ ഈ പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ പുതിയ ചിത്രം 'ജാനെ ജാനും' (Jaane Jaan) റിലീസിനെത്തിയിരിക്കുകയാണ്. ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങിയ ചിത്രം നെറ്റ്‌ഫ്ലിക്‌സിലൂടെ സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഒരു കൊലപാതക കേസ് പ്രതിയായ സിംഗിള്‍ മദറുടെ വേഷമാണ് ചിത്രത്തില്‍ കരീനയുടേത്.
- " class="align-text-top noRightClick twitterSection" data="">
സുജോയി ഘോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രത്തില്‍ വിജയ് വര്‍മയും ജയ്‌ദീപ് അഹ്ളാവട്ടും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കീഗോ ഹിഗാഷിനോയുടെ 'ദി ഡിവോഷന്‍ ഓഫ് സസ്‌പെക്‌ട് എക്‌സ്' എന്ന നോവലിനെ ആസ്‌പദമാക്കിയുള്ളതാണ് 'ജാനേ ജാന്‍'.
2. ദി ക്രൂ
കൃതി സനോണ്‍, തബു എന്നിവര്‍ക്കൊപ്പം കരീന കപൂറും കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രമാണ് 'ദി ക്രൂ' (The Crew). ജീവിതം മുന്നോട്ട് നയിക്കാന്‍ അധ്വാനിക്കുന്ന മൂന്ന് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.
ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന അവരുടെ മുന്നിലേയ്‌ക്ക് കടന്നുവരുന്ന അപ്രതീക്ഷിതമായ ചില സാഹചര്യങ്ങള്‍ക്ക് വിധേയരാകാന്‍ അവരുടെ വിധി അവരെ നിര്‍ബന്ധിക്കുകയും, നുണകളുടെ വലയില്‍ അകപ്പെടാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഒരു കോമഡി എന്‍റര്‍ടെയിനറായി എത്തുന്ന ചിത്രത്തില്‍ ദില്‍ജിത്ത് ദൊസഞ്ചും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് കൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം, റിയയും ഏക്‌ത കപൂറും ചേര്‍ന്നാണ് നിര്‍മിക്കുക. 2024 മാര്‍ച്ച് 25നാണ് 'ദി ക്രൂ' തിയേറ്ററുകളില്‍ എത്തുക.
3. അശുതോഷ് ഗോവരിക്കറുടെ പേരിടാത്ത ചിത്രം
മറാഠി ചിത്രം 'ആപ്ല മാനസി'ന്‍റെ ബോളിവുഡ് അഡാപ്‌റ്റേഷനാണ് അശുതോഷ് ഗോവരിക്കര്‍ (Ashutosh Gowariker s untitled) സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ഇനിയും പേരിടാത്ത ചിത്രത്തില്‍ കരീന കപൂര്‍ ആണ് നായികയായി എത്തുക. സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കുന്നതിനും മറ്റ് താരങ്ങളുടെ അന്തിമ കാസ്‌റ്റിംഗിനായുമുള്ള കാത്തിരിപ്പിലാണ് കരീന കപൂര്‍
4. സല്യൂട്ട് (രാകേഷ് ശർമ്മയുടെ ജീവചരിത്രം)
കരീനയുടെ മറ്റൊരു പുതിയ പ്രോജക്‌ടാണ് ബഹിരാകാശ സഞ്ചാരി രാകേഷ് ശർമയുടെ ജീവിത കഥയെ ആസ്‌പദമാക്കിയുള്ള പുതിയ ചിത്രം (Biopic of Rakesh Sharma). ഷാരൂഖ് ഖാന്‍ (Shah Rukh Khan) ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഈ പ്രോജക്‌ട് സത്യമായാല്‍, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖും കരീനയും ഒന്നിക്കുന്ന ചിത്രമായിരിക്കും 'സല്യൂട്ട്' (Salute) .
5. ബോംബെ സമുറായി
അക്ഷയ് ഖന്ന, കൽക്കി കൊച്ച്ലിൻ, അഭയ് ഡിയോൾ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന 'ബോംബെ സമുറായി' (Bombay Samurai) ആണ് കരീനയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. ഫര്‍ഹാന്‍ അക്തറും റിതേഷ് സിധ്വാനിയുമാണ് സിനിമയുടെ നിര്‍മാണം.