ETV Bharat / bharat

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്: ചന്നപട്ടണ സ്വന്തമാക്കി കുമാരസ്വാമി

ചന്നപട്ടണ നിയോജക മണ്ഡലത്തിൽ എച്ച്ഡി കുമാരസ്വാമി ജയിച്ചു. ബിജെപി നേതാവ് സിപി യോഗീശ്വരനെതിരെയാണ് ജയം.

karanataka assembly election  karanataka assembly election result  karanataka election result  karanataka assembly election 2023  hd kumaraswami  cp yogeshwara  channapatna  channapatna election result  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2023  ചന്നപട്ടണ കർണാടക തെരഞ്ഞെടുപ്പ്  ചന്നപട്ടണ കുമാരസ്വാമി  എച്ച്ഡി കുമാരസ്വാമി  സിപി യോഗീശ്വരൻ  എച്ച്ഡി കുമാരസ്വാമി ലീഡ്  കർണാടക ഇലക്ഷൻ ലീഡ് നില
കുമാരസ്വാമി
author img

By

Published : May 13, 2023, 10:59 AM IST

Updated : May 13, 2023, 2:26 PM IST

ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിക്ക് ജയം. ചന്നപട്ടണ നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി നേതാവ് സിപി യോഗീശ്വരനെതിരെയാണ് കുമാരസ്വാമി പരാജയപ്പെടുത്തിയത്.

2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുമാരസ്വാമി 20,000ൽ അധികം വോട്ടുകൾക്ക് ബിജെപി നേതാവ് സിപി യോഗേശ്വരയെ പരാജയപ്പെടുത്തിയിരുന്നു. 2013ലെ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) ടിക്കറ്റിൽ മത്സരിച്ച യോഗേശ്വര, കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിക്കെതിരെ വിജയിച്ചു.

സർക്കാർ രൂപീകരണത്തിനായി ഇതുവരെ ആരുമായും താൻ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് വോട്ടെണ്ണലിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട കുമാരസ്വാമി പറഞ്ഞു. 30 മുതൽ 32 വരെ സീറ്റുകളാണ് ജെഡിഎസിന് സർവേകൾ നൽകിയത്. തങ്ങളുടേത് ഒരു ചെറിയ പാർട്ടിയാണ്, തനിക്കൊരു ഡിമാൻഡും ഇല്ല. നല്ല വികസനമാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

ചില എക്‌സിറ്റ് പോളുകൾ അനുസരിച്ച് ജെഡിഎസിന് ഏകദേശം 30-32 സീറ്റുകളും കോൺഗ്രസ് പാർട്ടിക്ക് വ്യക്തമായ മുൻതൂക്കവും പ്രവചിച്ചു. ബിജെപിക്ക് മുൻതൂക്കം ലഭിക്കുമെന്നും ചിലർ പ്രവചിച്ചു. രണ്ട് ദേശീയ പാർട്ടികളും മികച്ച വിജയം നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. അടുത്ത മണിക്കൂറുകളില്‍ ഇത് വ്യക്തമാകും.

കുമാരസ്വാമി എന്ന രാഷ്‌ട്രീയ നേതാവ്: കർണാടകയിലെ 18-ാമത് മുഖ്യമന്ത്രി ആയിരുന്നു എച്ച്ഡി കുമാരസ്വാമി. 1996-ലെ പൊതുതെരഞ്ഞെടുപ്പിൽ കനകപുര ലോക്‌സഭ മണ്ഡലത്തിൽ നിന്ന് പതിനൊന്നാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998-ൽ കനകപുര ലോക്‌സഭ മണ്ഡലത്തിലും 1999-ൽ സാതനൂർ വിധാൻ സഭ മണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് 2004-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ രാമനഗര മണ്ഡലത്തിൽ നിന്ന് കുമാരസ്വാമി വിജയിച്ചു.

കോൺഗ്രസ്, ജനതാദൾ(എസ്) സഖ്യസർക്കാർ രൂപീകരിക്കുന്ന സമയത്ത് കുമാരസ്വാമി ജനതാദളിന്‍റെ വർക്കിങ് പ്രസിഡന്‍റായിരുന്നു. 2004-ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ സ്ഥിതി അസ്ഥിരമായി. ഈ അവസരത്തിൽ കോൺഗ്രസും ജെഡിഎസും സർക്കാർ രൂപീകരിക്കാൻ കൈകോർത്തു.

ഈ സാഹചര്യത്തിൽ രാമനഗര മണ്ഡലത്തിൽ നിന്ന് കുമാരസ്വാമി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. 2005ൽ നടന്ന ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടുതൽ സീറ്റുകൾ നേടി. ഇതേതുടർന്ന് മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സഖ്യം തകർന്നു. സിദ്ധരാമയ്യയുടെ സഖ്യ ചർച്ചകളിൽ അതൃപ്‌തനായ കുമാരസ്വാമി, 2006 ജനുവരി 18-ന്, അദ്ദേഹത്തിന്‍റെ പാർട്ടിയിലെ 46 എംഎൽഎമാരോടൊപ്പം ധരം സിങ്ങിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.

ജെഡിഎസും ബിജെപിയും 20 മാസം വീതം സർക്കാർ രൂപീകരിക്കാൻ സമ്മതിച്ചതിനെത്തുടർന്ന് 2006 ഫെബ്രുവരി 3ന് അന്നത്തെ ഗവർണർ ടിഎൻ ചതുർവേദി കുമാരസ്വാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. കുമാരസ്വാമി 2006 ഫെബ്രുവരി 4ന് സംസ്ഥാനത്തിന്‍റെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. കരാർ പ്രകാരം ശേഷിക്കുന്ന 20 മാസത്തേക്ക് ബിജെപിക്ക് അധികാരം കൈമാറാൻ വിസമ്മതിച്ച അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

2013ൽ എച്ച്‌ഡി കുമാരസ്വാമി കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 2018ൽ കോൺഗ്രസ് പാർട്ടിയുടെ പിന്തുണയോടെ വീണ്ടും സർക്കാർ രൂപീകരിച്ച കുമാരസ്വാമി 2018 മെയ് 23ന് കർണാടക മുഖ്യമന്ത്രിയായി. കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരുടെ രാജിയെത്തുടർന്ന് അദ്ദേഹത്തിന് അധികനാൾ മുഖ്യമന്ത്രിയായി തുടരാൻ സാധിച്ചില്ല.

Last Updated : May 13, 2023, 2:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.