ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തില്‍ കൻവാർ യാത്ര റദ്ദാക്കിയതായി ഉത്തർപ്രദേശ് സർക്കാർ. നിലവിലെ സാഹചര്യത്തില്‍ തീർഥാടനം വേണ്ടെന്ന നിർദേശം തീർഥാടകർ അംഗീകരിച്ചതായി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി നവീനീത് സെഗാൾ പറഞ്ഞു.
വിഷയത്തില്‍ തീരുമാനം അറിയിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. പ്രതീകാത്മകമായി യാത്ര നടത്താമെന്നായിരുന്നു യുപി സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ നിലവിലെ സാഹചര്യത്തില്‍ ചെറിയ ആള്‍ക്കൂട്ടം പോലും ആപത്താകുമെന്ന് നിരീക്ഷിച്ച കോടതി തീരുമാനം പുനപരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് യാത്ര പൂർണമായും റദ്ദാക്കുന്നതായി സർക്കാർ അറിയിച്ചിരിക്കുന്നത്.
വടക്കൻ സംസ്ഥാനങ്ങളിലൂടെ ശിവഭക്തർ നടത്തുന്ന യാത്രയിൽ മുൻവർഷങ്ങളില്‍ ഏകദേശം മൂന്ന് കോടിയോളം ആളുകൾ പങ്കെടുക്കാറുണ്ടായിരുന്നു.
also read : മുബൈയില്‍ മതിലിടിഞ്ഞ് 12 മരണം; മേഖലയില്‍ കനത്ത മഴ തുടരുന്നു