ETV Bharat / bharat

കാണ്‍പൂര്‍ കലാപം: 500 പേർക്കെതിരെ എഫ്ഐആര്‍ - കാണ്‍പൂര്‍ കലാപം 500 പേർക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു

ബിജെപി നേതാവ് നൂപുർ ശർമ നടത്തിയ ചില പരാമർശങ്ങളാണ് കലാപത്തിന് കാരണമായത്. സംഭവത്തില്‍ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്

Kanpur violence: 3 FIRs registered  500 booked as cops stay alert  kanpur violence fir registered against 500 people  kanpur violence friday  കാണ്‍പൂര്‍ കലാപം 500 പേർക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു  കാണ്‍പൂര്‍ കലാപം
കാണ്‍പൂര്‍ കലാപം : 500 പേർക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു
author img

By

Published : Jun 4, 2022, 2:19 PM IST

Updated : Jun 4, 2022, 3:17 PM IST

കാണ്‍പൂര്‍ (ലക്‌നൗ): കാണ്‍പൂര്‍ കലാപത്തില്‍ 500 പേർക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും മറ്റുചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും അഡീഷണൽ പൊലീസ് കമ്മീഷണർ (ലോ ആൻഡ് ഓർഡർ) ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു. പ്രദേശത്തെ സാഹചര്യം ഇപ്പോള്‍ സമാധാനപരമാണെന്നും പൊലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്നും തിവാരി പറഞ്ഞു.

കലാപത്തിനും അക്രമത്തിനുമെതിരെ മൂന്ന് എഫ്‌ഐ‌ആറുകൾ 500 ലധികം ആളുകൾക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ടിവി ചർച്ചയ്ക്കിടെ ബിജെപി നേതാവ് നൂപുർ ശർമ് നടത്തിയ അധിക്ഷേപകരമായ ചില പരാമർശങ്ങളാണ് കലാപത്തിന് കാരണമായത്. സംഭവത്തെ തുടര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു.

ചിലർ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ചത് കലാപത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ 20 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 40 പേർക്ക് പരിക്കേറ്റു. കലാപത്തില്‍ ഉൾപ്പെട്ടവർക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുമെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും അഡീഷണൽ ഡയറക്‌ടർ ജനറൽ (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ അറിയിച്ചു.

Last Updated : Jun 4, 2022, 3:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.