ETV Bharat / bharat

കാന്‍പൂരില്‍ ഗര്‍ഭിണികള്‍ അടക്കം 36 പേര്‍ക്ക് സിക വൈറസ് - കാന്‍പൂര്‍

വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 25 കേസുകള്‍ പുതിയതായി സ്ഥിരീകരിച്ചതാണ്. 11 കേസുകള്‍ മുന്‍പേ ലഭ്യമായിരുന്നു.

Kanpur reports 25 more cases of Zika virus  Kanpur  Zika virus  സിക വൈറസ്  കാന്‍പൂര്‍  സിക വൈറസ് സ്ഥിരീകരിച്ചു
കാന്‍പൂരില്‍ ഗര്‍ഭിണികള്‍ അടക്കം 36 പേര്‍ക്ക് സിക വൈറസ്
author img

By

Published : Nov 4, 2021, 6:12 PM IST

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഗര്‍ഭിണികള്‍ അടക്കം 36 പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 25 കേസുകള്‍ പുതിയതായി സ്ഥിരീകരിച്ചതാണ്. 11 കേസുകള്‍ മുന്‍പേ ലഭ്യമായിരുന്നു.

400 മുതല്‍ 500 പേരിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. വാതില്‍പടിക്കലെത്തിയാണ് ഉദ്യോഗസ്ഥര്‍ സാമ്പിള്‍ ശേഖരിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ നേപല്‍ സിങ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തര്‍ ആകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനക്ക്: രണ്ടാം പിണറായി ഭരണം പാളിച്ചകളുടെ ഘോഷയാത്ര: ചെറിയാന്‍ ഫിലിപ്പ് ഇടിവി ഭാരതിനോട്

തിവാരിപൂർ, അഷ്‌റഫാബാദ്, പോഖർപൂർ, ശ്യാം നഗർ, ആദർശ് നഗർ എന്നീ നഗരത്തിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം പകരാതിരിക്കാനും രോഗികളെ കണ്ടെത്താനുമായി പരിശോധനകള്‍ അടക്കം ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്. ഇതിന്‍റെ ഭാഗമായി ഗര്‍ഭിണികള്‍ക്കായി പ്രത്യേക സ്ക്രീനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൊതുകാണ് സിക രോഗം പടര്‍ത്തുന്നത്. രോഗബാധിതമായ കൊതുകുകളുടെ കടിയിലൂടെയാണ് വൈറസ് പടരുന്നത്. ഒക്ടോബറില്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് വൈറസ് സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു മൾട്ടി ഡിസിപ്ലിനറി ടീമിനെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.