ETV Bharat / bharat

മൈ സ്റ്റാമ്പ് പദ്ധതിയിൽ അച്ചടിച്ച സ്റ്റാമ്പുകളിൽ അധോലോക ഗുണ്ടകളുടെ ചിത്രം

12 സ്റ്റാമ്പുകളിലാണ് അധോലോക ഗുണ്ടകളുടെ ചിത്രങ്ങൾ ഉള്ളത്. സ്റ്റാമ്പുകൾ 600 രൂപക്ക് വിറ്റ് പോവുകയും ചെയ്‌തിട്ടുണ്ട്

ലക്‌നൗ  ഉത്തർപ്രദേശിലെ കാൺപൂർ പോസ്റ്റ് ഓഫിസ്  അധോലോക ഡോൺ ഛോട്ടാ രാജൻ  'മൈ സ്റ്റാമ്പ്' പദ്ധതി  വിശദാംശങ്ങൾ പരിശോധിച്ചില്ല  Kanpur post office  stamps  criminals Chhota Rajan
മൈ സ്റ്റാമ്പ് പദ്ധതിയിൽ അച്ചടിച്ച സ്റ്റാമ്പുകളിൽ അധോലോക ഗുണ്ടകളുടെ ചിത്രം
author img

By

Published : Dec 28, 2020, 7:38 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂർ പോസ്റ്റ് ഓഫീസിൽ അധോലോക ഗുണ്ട ഛോട്ടാ രാജൻ്റെയും ഗുണ്ടാസംഘം മുന്ന ബജ്രംഗിയുടെയും ചിത്രങ്ങൾ അടങ്ങിയ തപാൽ സ്റ്റാമ്പുകൾ. കേന്ദ്ര സർക്കാരിൻ്റെ 'മൈ സ്റ്റാമ്പ്' പദ്ധതി പ്രകാരമാണ് സ്റ്റാമ്പുകൾ അച്ചടിച്ചത്. 12 സ്റ്റാമ്പുകളിലാണ് അധോലോക ഗുണ്ടകളുടെ ചിത്രങ്ങൾ ഉള്ളത്. അതേസമയം സ്റ്റാമ്പുകൾ 600 രൂപക്ക് വിറ്റ് പോവുകയും ചെയ്‌തിട്ടുണ്ട്.

ഇത്തരം സ്റ്റാമ്പുകൾ ഉപയോഗിച്ച് രാജ്യത്തിൻ്റെ ഏത് ഭാഗത്തേക്കും ഒരാൾക്ക് കത്തുകൾ അയക്കാവുന്നതാണ്. എങ്ങനെയാണ് സ്റ്റാമ്പുകളിൽ ഇവരുടെ ചിത്രം വന്നതെന്ന് കണ്ടെത്താനായിട്ടില്ല. തപാൽ വകുപ്പ് ഉദ്യോഗസ്ഥർ ഈ സ്റ്റാമ്പുകൾ വിൽക്കുന്നതിന് മുൻപ് വിശദാംശങ്ങൾ പരിശോധിച്ചില്ലെന്നും വകുപ്പിൻ്റെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായെന്നും കാൺപൂർ പോസ്റ്റ് മാസ്റ്റർ ജനറൽ പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ കാൺപൂർ തപാൽ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.