കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ ബോളിവുഡ് താരം കങ്കണ റണാവത്ത് (kankana ranaut on farm laws repeal). കാര്‍ഷിക നിയമങ്ങള്‍ (farm laws) പിന്‍വലിക്കാനുള്ള തീരുമാനം ദുഖകരവും ലജ്ജാകരവും തികച്ചും അന്യായവുമാണെന്ന് കങ്കണ പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം (kankana ranaut instagram post).
'പാർലമെന്‍റിന് പകരം ജനങ്ങൾ തെരുവിൽ നിയമങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയെങ്കിൽ ഇതും ഒരു ജിഹാദി രാജ്യമാണ്, അങ്ങനെ ആഗ്രഹിച്ചവർക്ക് അഭിനന്ദനങ്ങൾ' കങ്കണ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ മോദി മാതൃകയാക്കണമെന്നും കങ്കണ പറഞ്ഞു.
Also read: '1947ലെ യുദ്ധത്തെ കുറിച്ച് എനിക്കറിയില്ല... പദ്‌മശ്രീ തിരികെ നല്‍കാം! ദയവായി സഹായിക്കൂ,': കങ്കണ
'ഇതിനിടയില്‍ ഒരു സ്ത്രീയെ നാം മറക്കരുത്...സ്വന്തം ജീവൻ പണയപ്പെടുത്തി എല്ലാ ശക്തിയും ഉപയോഗിച്ച് ഖാലിസ്ഥാനികളെ തകർത്ത ഏക വനിത പ്രധാനമന്ത്രി. അവരുടെ കഥ എന്നത്തേക്കാളും പ്രസക്തമാണ്,' തന്‍റെ സമൂഹ മാധ്യമങ്ങളില്‍ താരം കുറിച്ചു.
കാർഷിക നിയമങ്ങള്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് കങ്കണ നേരത്തെ സ്വീകരിച്ചിരുന്നത്. കര്‍ഷക പ്രക്ഷോഭത്തെ ഖാലിസ്ഥാന്‍ പ്രസ്ഥാനവുമായും കങ്കണ താരതമ്യം ചെയ്‌തിരുന്നു.