ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്തിന്‍റെ (Kangana Ranaut) ഏറ്റവും പുതിയ പ്രോജക്‌ടുകളിലൊന്നാണ് 'തേജസ്' (Tejas). സിനിമയുടെ ടീസര്‍ റിലീസ് ചെയ്‌തു (Tejas Teaser Released). ഗാന്ധി ജയന്തി (Gandhi Jayanti) ദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കള്‍ 'തേജസ്' ടീസര്‍ പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ കങ്കണ 'തേജസ്' ടീസര്‍ പങ്കുവച്ചിട്ടുണ്ട്. ടീസര്‍ റിലീസിനൊപ്പം 'തേജസ്' ട്രെയിലര്‍ റിലീസിനെ കുറിച്ചും കങ്കണ തന്‍റെ പോസ്‌റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചു. 'രാജ്യ സ്‌നേഹത്താല്‍ പറന്നുയരാൻ തയ്യാറാണ്! നിങ്ങൾ ഇന്ത്യയെ കളിയാക്കിയാൽ, നിങ്ങളെ ഞങ്ങള്‍ വെറുതെ വിടില്ല.' -ഇപ്രകാരമാണ് കങ്കണ കുറിച്ചത്.
എയര്‍ ഫോഴ്‌സ് ദിനമായ ഒക്‌ടോബര്‍ എട്ടിനാണ് 'തേജസി'ന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യുക (Tejas Trailer Release). 'തേജസ്' ടീസര്‍, ഇന്ത്യയെ കളിയാക്കിയാല്‍ വെറുതെ വിടില്ല, 'തേജസ്' ഒക്‌ടോബര്‍ 27ന് തിയേറ്ററുകളില്‍ എത്തും (Tejas Release) എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് കങ്കണ ടീസര്‍ പങ്കുവച്ചത്.
ടൈറ്റില്‍ റോളിലാണ് ചിത്രത്തില്‍ കങ്കണ പ്രത്യക്ഷപ്പെടുന്നത്. തേജ് ഗില്‍ എന്ന എയർഫോഴ്‌സ് പൈലറ്റിന്‍റെ വേഷത്തെയാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്നത്. പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും നമ്മുടെ രാജ്യത്തെ സേവിക്കുന്ന ധീരരായ സൈനികരെ ഉയര്‍ത്തികാട്ടാനും അവരില്‍ ശക്തമായ അഭിമാനബോധം സൃഷ്‌ടിക്കാനും ആഗ്രഹിക്കുന്ന തേജസ് ഗില്‍ എന്ന എയര്‍ഫോഴ്‌സ് പൈലറ്റിന്‍റെ യാത്രയെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.
Also Read: Chandramukhi 2 Trailer : 200 വർഷത്തെ പക...; 'ചന്ദ്രമുഖി 2' ട്രെയിലർ പുറത്ത്
കങ്കണ കേന്ദ്രകഥാപാത്രത്തിലെത്തുമ്പോള്‍ അന്‍ശുല്‍ ചൗഹാൻ, വരുൺ മിത്ര, വീണ നായർ, മിർക്കോ ക്വയ്‌നി, റോഹെദ് ഖാൻ, അനുജ് ഖുറാന എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. സർവേഷ് മേവറയാണ് (Sarvesh Mewara) സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്‍റെ നിര്‍മാണം.
പുതിയ റിലീസ് തീയതി തേജസ് ടീസറിനൊപ്പമാണ് കങ്കണ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ഒക്‌ടോബര്‍ 20നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വികാസ് ബാലിന്‍റെ 'ഗണപതി എ ഹീറോ ഈസ് ബോണ്‍' സിനിമ ഒക്‌ടോബര്‍ 20ന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിലാണ് 'തേജസി'ന്‍റെ റിലീസ് നിര്‍മാതാക്കള്‍ നീട്ടിവച്ചത് എന്നാണ് സൂചന. 'ഗണപതി'യില്‍ ടൈഗര്‍ ഷ്‌റോഫും കൃതി സനോണുമാണ് കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്നത്.
അതേസമയം പി വാസു സംവിധാനം ചെയ്‌ത ഹൊറർ കോമഡി ചിത്രം 'ചന്ദ്രമുഖി 2' ആണ് കങ്കണയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. തന്‍റെ സൗന്ദര്യത്തിനും നൃത്ത വൈദഗ്ധ്യത്തിനും പേരുകേട്ട ഒരു കൊട്ടാര നർത്തകിയുടെ വേഷമായിരുന്നു ചിത്രത്തില്‍ കങ്കണയുടേത്. രജനികാന്ത്, ജ്യോതിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ തമിഴ് ബ്ലോക്ക്ബസ്‌റ്റർ ചിത്രം 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'.
'എമർജൻസി'യാണ് റിലീസിനൊരുങ്ങുന്ന കങ്കണയുടെ മറ്റൊരു പുതിയ ചിത്രം. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷമാണ് ചിത്രത്തിൽ കങ്കണ അവതരിപ്പിക്കുക. സംവിധായികയായുള്ള കങ്കണയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'എമര്‍ജന്‍സി'. വിശാഖ് നായർ, ശ്രേയസ് തൽപാഡെ, മഹിമ ചൗധരി, അനുപം ഖേർ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.