ബോളിവുഡ് താരങ്ങളെ ആക്ഷേപിക്കുന്നതിലും പരിഹസിക്കുന്നതിലും മുന്നിലാണ് ബോളിവുഡ് താരം കങ്കണ റണാവത്ത് Kangana Ranaut. ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിനെ Ranbir Kapoor രൂക്ഷമായി അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. പുരാതന സംസ്‌കൃത ഇതിഹാസമായ രാമായണം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭഗവാന്‍ രാമനായി രണ്‍ബീര്‍ കപൂര്‍ വേഷമിടുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രണ്‍ബീറിനെ ആക്ഷേപിച്ച് കങ്കണ രംഗത്തെത്തിയത്.
നിതേഷ് തിവാരിയുടെ 'രാമായണ'ത്തില്‍ Ramayana രാമനായി രൺബീറും സീതയായി ഭാര്യ ആലിയ ഭട്ടും വേഷമിടും എന്ന റിപ്പോര്‍ട്ടുകള്‍ വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മധു മണ്ടേന നിർമ്മിക്കുന്ന ചിത്രത്തിൽ 'കെജിഎഫ്' താരം യഷിനെ Yash രാവണന്‍റെ വേഷം അവതരിപ്പിക്കാന്‍ നിര്‍മാതാക്കള്‍ ചർച്ചകൾ നടത്തുന്നതിനിടയിൽ, സിനിമയ്‌ക്കായി രൺബീർ കപൂര്‍ ഒരു ലുക്ക് ടെസ്‌റ്റ് നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം സിനിമയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടന്നിട്ടില്ലെങ്കിലും ചിത്രത്തിൽ ഭഗവാൻ രാമനായി അഭിനയിക്കുന്ന രൺബീറിനെ കുറിച്ചുള്ള തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് കങ്കണ. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. 'ഒരു മയക്കുമരുന്നിന് അടിമയായ സ്‌ത്രൈണസ്വഭാവമുള്ള പയ്യന്‍ ഭഗവാന്‍ രാമനായി വേഷമിടരുത്' എന്നാണ് കങ്കണ പറയുന്നത്.
'അടുത്തിടെ വരാനിരിക്കുന്ന മറ്റൊരു ബോളിവുഡ് ചിത്രം രാമായണത്തെ കുറിച്ച് ഞാൻ കേട്ടു... കുറച്ച് സൂര്യതാപവും മനസ്സാക്ഷിയും ആവശ്യമുള്ള ഒരു മെലിഞ്ഞ വെളുത്ത എലി (നടന്‍ എന്ന് വിളിക്കപ്പെടുന്ന) വ്യവസായത്തിലെ എല്ലാവര്‍ക്കും എതിരെ മോശം പിആര്‍ ജോലികള്‍ ചെയ്യുന്നതില്‍ കുപ്രസിദ്ധനാണ്. ഒരു ട്രൈലോജിയിൽ താൻ ഭഗവാന്‍ ശിവൻ ആണെന്ന് തെളിയിക്കാൻ തീവ്രമായി ശ്രമിച്ചതിന് ശേഷം സ്‌ത്രീ ലമ്പടനും മയക്കുമരുന്നിന് അടിമയുമായ അയാളിപ്പോള്‍ ശ്രീരാമനായി വേഷമിടാന്‍ സ്വപ്‌നം കാണുകയാണ്.' -കങ്കണ റണാവത്ത് കുറിച്ചു.
രാവണന്‍റെ വേഷം യഷിന് വാഗ്‌ദാനം ചെയ്‌തതിന് നിർമ്മാതാക്കളെയും കങ്കണ പരിഹസിച്ചു. രാവണന് പകരം യഷിന് രാമന്‍റെ വേഷം യോജിക്കുമെന്നാണ് കങ്കണയുടെ അഭിപ്രായം. 'ദക്ഷിണേന്ത്യൻ യുവ സൂപ്പർതാരം.. അർപ്പണബോധമുള്ള പാരമ്പര്യവാദിയായ ഒരു കുടുംബനാഥൻ.. വാൽമീകിയുടെ വിവരണമനുസരിച്ച്, അദ്ദേഹത്തിന്‍റെ നിറത്തിലും പെരുമാറ്റത്തിലും മുഖഭാവത്തിലും ശ്രീരാമനെ പോലെ കാണപ്പെടുന്നു... രാവണനായി അഭിനയിക്കാൻ വാഗ്‌ദാനം ചെയ്യുന്നു... എന്താരു കലിയുഗമാണിത്?' -കങ്കണ കുറിച്ചു.
ഒന്നിലധികം ദേശീയ പുരസ്‌കാരം നേടിയ കങ്കണ 'ജയ് ശ്രീ റാം' എന്ന് കുറിച്ച് കൊണ്ടാണ് പോസ്‌റ്റ് അവസാനിപ്പിച്ചത്. എന്നാല്‍ രൺബീർ രാമനായി അഭിനയിക്കുന്നതിൽ വീണ്ടും അതൃപ്‌തി പ്രകടിപ്പിക്കാന്‍ കങ്കണ മറന്നില്ല. 'വിളറിയ രൂപത്തിലൂള്ള മയക്കുമരുന്നിന് അടിമയായ സ്‌ത്രൈണതയുള്ള പയ്യന്‍ രാമനായി വേഷമിടരുത്.'- ഇപ്രകാരം കുറിച്ചുകൊണ്ട് കങ്കണ തന്‍റെ കുറിപ്പ് അവസാനിപ്പിച്ചു.
അതിനിടെ, തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിനൊപ്പമുള്ള Dhanush സിനിമ വേണ്ടെന്ന് വച്ചുവെന്ന വാർത്തയെയും കങ്കണ പരിഹസിച്ചു. മറ്റൊരു ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ഡി50 എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ധനുഷിന്‍റെ പുതിയ പ്രോജക്‌ട് താന്‍ നിരസിച്ചുവെന്ന വ്യാജ വാര്‍ത്തയോടായിരുന്നു കങ്കണയുടെ പ്രതികരണം. ധനുഷ് തന്‍റെ പ്രിയപ്പെട്ട നടനാണെന്നും അദ്ദേഹത്തോട് ഒരിക്കലും നോ പറയാൻ കഴിയില്ലെന്നും കങ്കണ പറഞ്ഞു.
Also Read: ആര്‍ആര്‍ആറിലെ 'സീത' ഇനി രാമായണത്തിലും; രാമനായി രണ്‍ബീറും രാവണനായി യാഷും ?