ETV Bharat / bharat

Kangana Ranaut Meets Israeli Ambassador 'ഭീകരതയ്‌ക്ക് എതിരായ യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കും'; അംബാസഡര്‍ നൗര്‍ ഗിലോണുമായി കൂടിക്കാഴ്‌ച നടത്തി കങ്കണ - കങ്കണയുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റ്‌

Kangana Hope Israel is victorious in war : ഇസ്രയേല്‍ അംബാസഡര്‍ നൗര്‍ ഗിലോണിനൊപ്പമുള്ള കങ്കണയുടെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Kangana Ranaut meets Israeli ambassador  ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍  കങ്കണ റണാവത്ത്  ഇസ്രായേൽ വിജയിക്കുമെന്ന് കങ്കണ  ഇസ്രായേല്‍ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി കങ്കണ  Kangana Ranaut  നൗര്‍ ഗിലോണുമായുള്ള കങ്കണയുടെ കൂടിക്കാഴ്‌ച  നൗര്‍ ഗിലോണുമായി കൂടിക്കാഴ്‌ച നടത്തി കങ്കണ  കങ്കണയുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റ്‌  Kangana Ranaut social media post
Kangana Ranaut Meets Israeli Ambassador
author img

By ETV Bharat Kerala Team

Published : Oct 25, 2023, 4:47 PM IST

ന്യൂഡല്‍ഹി: ഇസ്രയേല്‍ അംബാസഡര്‍ നൗര്‍ ഗിലോണുമായി കൂടിക്കാഴ്‌ച നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത് (Kangana Ranaut Meets Israeli Ambassador). കൂടിക്കാഴ്‌ചയില്‍, തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഇസ്രയേല്‍ വിജയിക്കുമെന്ന് താരം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്‌തു.

കങ്കണയുടെ റിലീസിനൊരുങ്ങുന്ന 'തേജസ്' എന്ന സിനിമയുടെ പ്രൊമോഷനിടെയാണ് (Tejas movie promotions) താരം ഇസ്രയേൽ അംബാസഡറുമായുള്ള (Israeli Ambassador Naor Gilon) കൂടിക്കാഴ്‌ച സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇസ്രയേല്‍ അംബാസഡര്‍ നൗര്‍ ഗിലോണിനൊപ്പമുള്ള ചിത്രങ്ങളും കങ്കണ തന്‍റെ ഇന്‍സ്‌റ്റഗ്രാം, എക്‌സ്‌ (ട്വിറ്റര്‍) പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തെ കുറിച്ചാണ് താരം തന്‍റെ പോസ്‌റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

'ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡർ ശ്രീ നൗര്‍ ഗിലോണ്‍ ജിയുമായി വളരെ ആത്മാര്‍ഥമായൊരു കൂടിക്കാഴ്‌ച നടത്തി. ഇന്ന് ലോകം മുഴുവനും, പ്രത്യേകിച്ച് ഇസ്രയേലും ഇന്ത്യയും, തീവ്രവാദത്തിനെതിരെ പോരാടുകയാണ്. ഇന്നലെ രാവണ ദഹനത്തിനായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍, എനിക്ക് ഇസ്രയേല്‍ എംബസിയില്‍ വന്ന് ഇന്നത്തെ ആധുനിക രാവണനും ഹമാസിനെ പോലുള്ള ഭീകരര്‍ക്കും എതിരെ പോരാടുന്ന ആളുകളെ കാണണമെന്ന് തോന്നി.' -കങ്കണ കുറിച്ചു.

Also Read: Emergency teaser| ചരിത്രത്തിലെ ഇരുണ്ട ഘട്ടത്തിന്‍റെ 48ാം വാര്‍ഷികത്തില്‍ 'എമര്‍ജന്‍സി' ടീസറുമായി കങ്കണ റണാവത്ത്

'ചെറിയ കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള ആക്രമണ രീതി ഹൃദയ ഭേദകമാണ്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തില്‍ ഇസ്രയേല്‍ വിജയിക്കുമെന്ന് എനിക്ക് പൂര്‍ണ പ്രതീക്ഷ ഉണ്ട്. എന്‍റെ വരാനിരിക്കുന്ന ചിത്രമായ തേജസിനെ കുറിച്ചും ഇന്ത്യയുടെ സ്വാശ്രയ യുദ്ധ വിമാനമായ തേജസിനെ കുറിച്ചും ഞാന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്‌തു. ' -കങ്കണ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്‌ച വൈകുന്നേരം ഡല്‍ഹിയിലെ പ്രശസ്‌തമായ ലവ് കുശ് രാംലീലയില്‍ പങ്കെടുത്തതിനെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു കങ്കണയുടെ പോസ്‌റ്റ്. നൗര്‍ ഗിലോണുമായി ആശയവിനിമയം നടത്തുന്നതിന്‍റെ വീഡിയോയും കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Also Read: Kangana Ranaut Tejas Movie Teaser 'ഇന്ത്യയെ കളിയാക്കിയാൽ വെറുതെ വിടില്ല, രാജ്യസ്‌നേഹത്താല്‍ പറന്നുയരാൻ തയ്യാറാണ്'; കങ്കണയുടെ തേജസ് ടീസര്‍

അതേസമയം തന്‍റെ രാജ്യത്തിന് പിന്തുണ അറിയിച്ച കങ്കണ റണാവത്തിന് ഇസ്രായേല്‍ അംബാസഡര്‍ നന്ദിയും അറിയിച്ചു. 'സിനിമയുടെ പ്രീമിയറുമായി ഡൽഹിയില്‍ എത്തിയ കങ്കണയുമായുള്ള കൂടിക്കാഴ്‌ച മനോഹരമായിരുന്നു. കങ്കണയോട് മാത്രമല്ല, ഭീകരതയ്‌ക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിൽ അചഞ്ചലമായ പിന്തുണ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടും നമുടെ ഇന്ത്യൻ സുഹൃത്തുക്കളോടും ഞാൻ ഹൃദയംഗമമായ നന്ദി അറിയിച്ചു.' -ഇപ്രകാരമാണ് നൗര്‍ ഗിലോണ്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചത്.

ഈ മാസം ആദ്യമാണ് ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. ഈ ആക്രമണത്തില്‍ നിരവധി സിവിലിയന്മാർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ തീവ്രവാദികള്‍ കൊന്നൊടുക്കിയിരുന്നു.

അതേസമയം 'തേജസ്' ആണ് കങ്കണയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഒക്‌ടോബര്‍ 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്‌ പൈലറ്റിന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ കങ്കണ പ്രത്യക്ഷപ്പെടുന്നത്. സര്‍വേഷ് മേവരയാണ് സിനിമയുടെ രചനയും സംവിധാനവും നര്‍വഹിച്ചിരിക്കുന്നത്.

Also Read: Tejas Trailer Out : എയർ ഫോഴ്‌സ് ഓഫിസറായി കങ്കണ ; ദേശ സ്നേഹം ഉണര്‍ത്തി തേജസ്‌ ട്രെയിലര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.