സംവിധായകന്‍ നിതേഷ് തിവാരിയുടെ 'രാമായണ'ത്തിലെ Ramayana കാസ്‌റ്റിംഗിനെ വിമര്‍ശിച്ചതിന് പിന്നാലെ രണ്‍ബീര്‍ കപൂറിനെയും കരണ്‍ ജോഹറിനെയും കുറ്റപ്പെടുത്തി കങ്കണ റണാവത്ത് Kangana Ranaut രംഗത്ത്. രൺബീർ കപൂറിനെ Ranbir Kapoor ദുര്യോധനന്‍ എന്നും കരണ്‍ ജോഹറിനെ Karan Johar ശകുനി എന്നുമാണ് കങ്കണ പരാമര്‍ശിച്ചിരിക്കുന്നത്.
ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്‌പുത്തിനെ മരണത്തിലേയ്‌ക്ക് നയിച്ച, എല്ലാ ഇടപാടുകള്‍ക്കും (fake blind items) പിന്നിലെ പ്രധാന പ്രതികളായി രണ്‍ബീറിനെയും കരണിനെയും കങ്കണ മുദ്രകുത്തുകയും ചെയ്‌തു.
ഹൃത്വിക് റോഷനുമായുള്ള Hrithik Roshan നിയമപോരാട്ടത്തിൽ, രണ്‍ബീറും കരണും തന്നെ കുറിച്ച് മോശം കഥകള്‍ പ്രചരിപ്പിച്ചതായാണ് കങ്കണ റണാവത്തിന്‍റെ ആരോപണം. താന്‍ ഇപ്പോള്‍ ദുര്‍ബലയാണെന്നും, എന്നാല്‍ തനിക്ക് അധികാരമുണ്ടെങ്കില്‍ അവര്‍ ഏര്‍പ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുമെന്നും കങ്കണ ഉറപ്പ് നല്‍കി. അവരെ പൂട്ടാന്‍ ഇത് തന്നെ ധാരാളമെന്നും താരം വ്യക്തമാക്കി.
ഒരു ദശാബ്‌ദത്തിലേറെയായി താൻ ചർച്ച ചെയ്യുന്ന തന്‍റെ ദുരനുഭവത്തിന് സാക്ഷിയായതിന് ആരാധകർക്ക് നന്ദി പറയാനും കങ്കണ മറന്നില്ല. മൂന്ന് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറികളായാണ് താരം കുറിപ്പ് പങ്കുവച്ചത്. 'സിനിമ മേഖലയില്‍ എല്ലാത്തരം ഭീഷണികളും ഉണ്ട്. എന്നാൽ ഏറ്റവും മോശം എന്തെന്നാല്‍ ഈ ദുര്യോധനനും (വെളുത്ത എലി) ശകുനിയും (പാപ്പാ ജോ) ജോഡികളാണ്. സിനിമകളിലെ ഗോസിപ്പുകളുടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിംഗ് മന്ത്രാലയമായാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്' - കങ്കണ കുറിച്ചു.
'സിനിമ മേഖലയിലുള്ളവര്‍ക്കെല്ലാം ഇതേക്കുറിച്ച് അറിയാം. സുശാന്ത് സിങ് രാജ്‌പുത്തിനെ ആത്മഹത്യയിലേയ്‌ക്ക് നയിച്ച എല്ലാ ഇടപാടുകള്‍ക്ക് (fake blind items) പിന്നിലും അവരാണ്. ഹൃത്വിക് റോഷനുമായുള്ള പ്രശ്‌നത്തില്‍ അവർ എന്നെ കുറിച്ച് തെറ്റായ കഥകൾ പ്രചരിപ്പിച്ചു. എന്‍റെ ജീവിതത്തിലും ജോലിയിലുമുള്ള അവരുടെ ഇടപെടൽ അലോസരപ്പെടുത്തുന്നതിനും അപ്പുറമാണ് (തുടരും)' - ഇപ്രകാരമായിരുന്നു കങ്കണയുടെ ആദ്യ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി.
'എനിക്കും എന്‍റെ സിനിമകൾക്കും എതിരായ മോശം പിആർ, എനിക്ക് നേരെയുള്ള ചാരപ്രവൃത്തി എന്നിവ ഞാൻ പൊതു ജനശ്രദ്ധയിൽ കൊണ്ടുവന്നതിനാൽ, അത്തരം പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞു.ഇന്ന് ഞാൻ ദുർബലമായ അവസ്ഥയിലായിരിക്കാം.പക്ഷേ, ഞാൻ ഒരു അധികാര സ്ഥാനത്തെത്തിയാല്‍, ഡാർക്ക് വെബ്, ഹാക്കിംഗ് പോലെ അവര്‍ ഏര്‍പ്പെടുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഞാൻ വെളിപ്പെടുത്തുമെന്ന് വാഗ്‌ദാനം ചെയ്യുന്നു' - കങ്കണ കുറിച്ചു.
'ഇവരെ ജയിലിൽ അടയ്ക്കാൻ ഇത് മതിയാകും. എന്‍റെ കഷ്‌ടപ്പാടിനെ കുറിച്ച് കേൾക്കാൻ സമയം ചെലവഴിച്ചതിന് നന്ദി. ഒരു ദശാബ്‌ദത്തിലേറെയായി ഞാൻ ഇതിനെ കുറിച്ച് സംസാരിക്കുന്നു. സമീപകാലത്ത് അവരുടെ പരാജയമായ കരിയർ അവരുടെ വ്യക്തിജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായി. അല്ലാത്തപക്ഷം, ഈ മേഖലയിൽ പ്രവർത്തിക്കുന്നത് മിക്കവാറും അസാധ്യമായിരിക്കും' - കങ്കണ പരിഹസിച്ചു.
'അവർ പാപ്പരായതിനാൽ, മാധ്യമങ്ങൾ സാവധാനം മരിക്കുന്നതിനാൽ, ഇപ്പോൾ വാർത്തകളുടെ ഏക ഉറവിടം സെലിബ്രിറ്റികളുടെ സ്വന്തം അക്കൗണ്ടുകളാണ്. ഈ പുതിയ സാമൂഹിക പരിവർത്തനത്തോടെ, എന്‍റെ ശബ്‌ദം കൂടുതൽ കേൾക്കാം. മുമ്പ്, ഞാൻ വർഷങ്ങളോളം ഇതേ കാര്യങ്ങൾ വിളിച്ചു പറഞ്ഞു, ഞാൻ പറഞ്ഞത് ഒരു മാധ്യമവും നടപ്പിലാക്കിയില്ല. അവര്‍ അവഗണിച്ചു' - കങ്കണ കുറിച്ചു.
Also Read: രാമനായി രണ്‍ബീര്‍ കപൂര്‍ വേഷമിടുന്നു എന്ന വാര്‍ത്ത; നടനെ ആക്ഷേപിച്ച് കങ്കണ റണാവത്ത്
'എന്നിരുന്നാലും, ബോളിവുഡിന് വലിയ പതനം സംഭവിച്ചു, സാമ്രാജ്യങ്ങൾ തകർന്നു. ജനാധിപത്യം, സമത്വം, യഥാർഥ യോഗ്യത എന്നിവയുടെ അടിത്തറയിൽ സ്ഥാപിതമായ ഒരു പുതിയ കൂട്ടായ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്‍റെ വികാസത്തിന് ഞങ്ങൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നു. നന്ദി' - ഇപ്രകാരമായിരുന്നു മൂന്നാമത്തെയും അവസാനത്തെയും കങ്കണയുടെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി.