ETV Bharat / bharat

തെലങ്കാനയില്‍ ഓട്ടോ ട്രോളിയും ലോറിയും കൂട്ടിയിടിച്ച് 9 മരണം ; 2 പേരുടെ നില ഗുരുതരം

അമിത വേഗതയില്‍ വരികയായിരുന്ന ഓട്ടോ ട്രോളി എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

author img

By

Published : May 9, 2022, 8:04 AM IST

തെലങ്കാന വാഹനാപകടം  കാമറെഡ്ഡി ലോറി ഗുഡ്‌സ് ഓട്ടോ അപകടം  ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചു  ലോറി ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ചു  kamareddy road acccident latest  telangana accident latest  lorry collides with auto in kamareddy  lorry hits auto in telangana
അമിത വേഗതയിലെത്തിയ ലോറി ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ചു; 7 മരണം, 19 പേര്‍ക്ക് പരിക്ക്

കാമറെഡ്ഡി (തെലങ്കാന ): തെലങ്കാനയിലെ കാമറെഡ്ഡിയില്‍ ഓട്ടോ ട്രോളിയും ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഞായറാഴ്‌ച വൈകീട്ട് 5 മണിക്ക് യെല്ലറെഡ്ഡിയിലെ ഹസന്‍പള്ളി ഗേറ്റിലാണ് അപകടമുണ്ടായത്.

എല്ലറെഡ്ഡിയില്‍ നിന്ന് തിരികെ വരികയായിരുന്ന ഓട്ടോ ട്രോളി അമിത വേഗതയെ തുടര്‍ന്ന് എതിര്‍ദിശയില്‍ വരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള ഷെഡ്ഡിലും മറ്റൊരു ഓട്ടോയിലും ഇടിച്ചുകയറി.

പിത്‌ലമില്‍ നിന്ന് എല്ലറെഡ്ഡിയിലെ മരണ വീട്ടില്‍ പോയി തിരികെ വരുന്നവരാണ് ഓട്ടോ ട്രോളിയിലുണ്ടായിരുന്നത്. 25 പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ സൈലു, അഞ്ചാവ, ലച്ചാവ, വീരമണി, സയ്യാവ, വീരാവ്വ, ഗംഗമണി, എല്ലയ്യ, പൊച്ചയ്യ എന്നിവരാണ് മരിച്ചത്.

കാമറെഡ്ഡിയില്‍ അപകടത്തില്‍പ്പെട്ട വാഹനം

സൈലുവും ലച്ചാവയും സംഭവസ്ഥലത്ത് തല്‍ക്ഷണം മരിച്ചു. ബന്‍സ്‌വാഡയില്‍ നിന്ന് നിസാമാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എല്ലയ്യയും പൊച്ചയ്യയും മരിച്ചത്. ചികിത്സയിലിരിക്കെ അഞ്ചാവ, വീരമണി, സയ്യാവ, വീരാവ്വ, ഗംഗമണി എന്നിവരും മരണത്തിന് കീഴടങ്ങി.

പരിക്കേറ്റവരെ എല്ലറെഡ്ഡി, ബന്‍സ്‌വാഡ, നിസാമാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.