ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി മക്കൾ നീതി മയ്യം. കൊവിഡിനെ തുടർന്ന് ഇന്ത്യയിൽ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോഴാണ് പുതിയ പാർലമെന്‍റ് മന്ദിരം നിർമിക്കുന്നതിന് കോടികൾ ചെലവാക്കുന്നതെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പ്രധാനമന്ത്രി ഇതിന് മറുപടി നൽകണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അടുത്ത വർഷം ഏപ്രിൽ മുതൽ മെയ് വരെയാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിന് തറക്കല്ലിട്ടത്. 2022ഓടെ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.