ETV Bharat / bharat

'ഐതിഹാസിക സംഗമം! ജീവിത കാലം മുഴുവൻ പഠിക്കാനുള്ള അവസരം', കമല്‍ഹാസന്‍ ചിത്രത്തില്‍ ഭാഗമാകുന്നതിന്‍റെ സന്തോഷം പങ്കുവച്ച് ദുല്‍ഖര്‍ - KH 234 welcome Dulquer Salmaan Trisha

Kamal Haasan and Mani Ratnams KH 234 : കമൽ ഹാസന്‍- മണിരത്‌നം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കെഎച്ച് 234ല്‍ ദുല്‍ഖര്‍ സല്‍മാനും തൃഷയും. സിനിമയുടെ ഭാഗം ആകുന്നതിന്‍റെ സന്തോഷം പ്രകടിപ്പിച്ച് ദുല്‍ഖര്‍..

dulquer salmaan joins kh234 cast  dulquer salmaan in kh 234  dulquer salmaan  dulquer salmaan upcoming films  dulquer salmaan in kamal haasan mani ratnam film  kamal haasan and mani ratnam film  kh234  kamal haasan  mani ratnam  ദുല്‍ഖറിനും തൃഷയ്‌ക്കും സ്വാഗതം  ഐതിഹാസിക സംഗമം  കെഎച്ച് 234ല്‍ ദുല്‍ഖര്‍ സല്‍മാനും തൃഷയും  ദുല്‍ഖര്‍ സല്‍മാനും തൃഷയും  കമൽ ഹാസന്‍ മണിരത്‌നം കൂട്ടുകെട്ട്  കമൽ ഹാസന്‍  മണിരത്‌നം  ദുല്‍ഖര്‍ സല്‍മാന്‍  തൃഷ  Kamal Haasan and Mani Ratnams KH 234  KH 234 welcome Dulquer Salmaan Trisha
Kamal Haasan and Mani Ratnams KH 234
author img

By ETV Bharat Kerala Team

Published : Nov 6, 2023, 5:58 PM IST

ഇതിഹാസ സംവിധായകന്‍ മണിരത്‌നവും (Mani Ratnam) കമല്‍ ഹാസനും (Kamal Haasan) ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'കെഎച്ച് 234' (KH 234). കമല്‍ ഹാസനൊപ്പം ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനും (Dulquer Salmaan) തെന്നിന്ത്യന്‍ താരം തൃഷ കൃഷ്‌ണനും (Trisha Krishnan) എത്തുന്നുണ്ട് (KH 234 team welcome Dulquer Salmaan Trisha).

സൂര്യ-സുധ കൊങ്കാര ചിത്രത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുല്‍ഖര്‍ കമല്‍ഹാസന്‍ ചിത്രത്തിലും ഭാഗമാകുന്നെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. അതേസമയം 'പൊന്നിയിൻ സെൽവൻ' ഒന്നും രണ്ടും ഭാഗങ്ങള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് മണിരത്‌നവുമായി തൃഷ ഒന്നിക്കുന്നത് (Trisha Krishnan reunites with Mani Ratnam).

Also Read: Kamal Haasan and Mani Ratnam Reunite : 35 വർഷങ്ങൾക്കുശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന "KH234", സിനിമയ്‌ക്ക് തുടക്കമായി

ദുല്‍ഖര്‍ സല്‍മാന്‍, തൃഷ എന്നിവരെ കൂടാതെ ജയം രവിയും സിനിമയില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സംഗീത മാന്ത്രികന്‍ എആർ റഹ്‌മാന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. ഈ ഇതിഹാസ യാത്രയിൽ ദുൽഖർ സൽമാനുമായും തൃഷയുമായും സഹകരിക്കുന്നതിൽ കമൽ ഹാസന്‍റെ പ്രൊഡക്ഷൻ ഹൗസായ രാജ് കമൽ ഫിലിംസ് ഇന്‍റര്‍നാഷണൽ ആവേശം പ്രകടിപ്പിച്ചു. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്‍റെയും തൃഷയുടെയും പോസ്‌റ്ററുകള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.

Also Read: Kamal Haasan Indian 2 First Glimpse: 'ആഘോഷം നേരത്തെ ആരംഭിക്കുന്നു, ഇന്ത്യന്‍ 2 ആദ്യ കാഴ്‌ചയ്‌ക്ക് തയാറാകൂ'; ആ വലിയ പ്രഖ്യാപനം എത്തി

ഈ ഐതിഹാസികമായ പുന:സമാഗമത്തിന്‍റെ ഭാഗമായതിൽ ദുൽഖർ സൽമാനും സന്തോഷം പങ്കുവെച്ച് രംഗത്തെത്തി. 'കെച്ച് 234'ല്‍ നിന്നുള്ള തന്‍റെ പോസ്‌റ്റര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ച് കൊണ്ടാണ് താരം സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

'ഇതിഹാസങ്ങളായ മണിരത്‌നം സാറിന്‍റെയും, കമല്‍ സാറിന്‍റെയും ഐതിഹാസിക സംഗമം! ജീവിത കാലം മുഴുവൻ പഠിക്കാനുള്ള അവസരം. കെഎച്ച് 234ന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതനും നന്ദി ഉള്ളവനുമാണ്.' -ഇപ്രകാരമാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചിരിക്കുന്നത്.

രവി കെ ചന്ദ്രൻ ആണ് സിനിമയുടെ ഛായാഗ്രഹണം. ദേശീയ അവാർഡ് ജേതാക്കളായ ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, അൻബരിവ് ആക്ഷൻ കൊറിയോഗ്രഫിയും, ശർമ്മിഷ്‌ഠ റോയ് പ്രൊഡക്ഷൻ ഡിസൈനും നിര്‍വഹിക്കും. രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്‌നം, ശിവ അനന്ദ്, ജി മഹേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിർമാണം.

Also Read: Mani Ratnam Kamal Haasan movie 'ഒപ്പം പ്രവര്‍ത്തിക്കുന്നത് ഒരു പഠനാനുഭവം കൂടിയാണ്'; KH234 ടീസര്‍ റിലീസ് പ്രഖ്യാപനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.