ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരമാം! ഇന്നായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന ആ ദിനം. അതെ, ദളപതി വിജയ് - ലോകേഷ് കനകരാജ് ചിത്രം (Vijay Lokesh Kanagaraj movie) 'ലിയോ' തിയേറ്ററുകളില്‍ എത്തി (Leo on theatres). തുടക്കം മുതല്‍ വളരെ ഹൈപ്പുകള്‍ ലഭിച്ച ചിത്രത്തിന് പ്രദര്‍ശന ദിനം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
റിലീസ് ദിനത്തില്‍ 'ലിയോ' (Leo) കാണാന്‍ ആരാധകര്‍ മാത്രമല്ല, നിരവധി താരങ്ങളും എത്തിയിരുന്നു. മലയാളികളുടെ പ്രിയ താരം കല്യാണി പ്രിയദര്‍ശനും 'ലിയോ' കാണാന്‍ ആദ്യ ദിനം തന്നെ തിയേറ്ററുകളില്‍ എത്തി (Kalyani Priyadarshan). 'ലിയോ' കണ്ട ശേഷം കല്യാണി തന്‍റെ അഭിപ്രായവും രേഖപ്പെടുത്തി.
-
BADASS MAAA! that’s it. That’s the tweet. #Leo 🔥
— Kalyani Priyadarshan (@kalyanipriyan) October 19, 2023 " class="align-text-top noRightClick twitterSection" data="
">BADASS MAAA! that’s it. That’s the tweet. #Leo 🔥
— Kalyani Priyadarshan (@kalyanipriyan) October 19, 2023BADASS MAAA! that’s it. That’s the tweet. #Leo 🔥
— Kalyani Priyadarshan (@kalyanipriyan) October 19, 2023
'ബാഡാസ് മാ!! അത്രമാത്രം, അതാണ് ട്വീറ്റ്' -ഇപ്രകാരമാണ് കല്യാണി എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചിരിക്കുന്നത്. 'ലിയോ' എന്ന ഹാഷ്‌ടാഗും കല്യാണി പങ്കുവച്ചിട്ടുണ്ട്. 'ലിയോ'യ്‌ക്ക് വേണ്ടി അനിരുദ്ധ് രവിചന്ദര്‍ തയാറാക്കിയ ഒരു ട്രാക്കാണ് 'ബാഡാസ് മാ'. പോസ്‌റ്റിനൊപ്പം ഒരു ഫയര്‍ ഇമോജിയും കല്യാണി പങ്കുവച്ചിട്ടുണ്ട് (Kalyani Priyadarshan about Leo).
'ലിയോ' ട്രെയിലര്‍ റിലീസിനിടെ തമിഴ്‌നാട്ടിലെ തിയേറ്ററില്‍ ഉണ്ടായ അനിഷ്‌ട സംഭവങ്ങള്‍ കണക്കിലെടുത്ത് പുലർച്ചെയുള്ള 'ലിയോ'യുടെ പ്രദർശനം തടഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ ഉടനീളം രാവിലെ ഒന്‍പത് മണിക്കാണ് 'ലിയോ'യുടെ ആദ്യ പ്രദര്‍ശനം നടന്നത്. കേരളത്തില്‍ ദളപതിയുടെ ചിത്രം കാണാന്‍ മലയാളികള്‍ക്കൊപ്പം തമിഴ് പ്രേക്ഷകരും ഉണ്ടായിരുന്നു.
'ലിയോ'യുടെ ആദ്യ പ്രദർശനത്തിന് ശേഷം ആരാധകർ വലിയ സന്തോഷത്തിലാണ്. ചിത്രം കണ്ടിറങ്ങിയവര്‍ക്ക് പറയാന്‍ ഒന്നു മാത്രം, അത് വിജയ്‌യുടെ പ്രകടനത്തെ കുറിച്ചായിരുന്നു. സിനിമയുടെ വിഎഫ്‌എക്‌സ് രംഗങ്ങളും, അനിരുദ്ധിന്‍റെ സംഗീതവും എല്ലാം എടുത്തു പറയേണ്ടതാണെന്നാണ് പ്രേക്ഷക പ്രതികരണം.
കൂടാതെ അർജുൻ സർജയുടെയും സഞ്‌ജയ് ദത്തിന്‍റെയും വേഷങ്ങള്‍ ഒന്നിനൊന്ന് മികച്ചതാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തൃഷ, മാത്യു തോമസ് എന്നിവരുടെ പ്രകടനവും ഗംഭീരമാണെന്ന് പ്രേക്ഷകര്‍ പറയുന്നു.
ബോക്‌സോഫിസ് ഹിറ്റായ 'വിക്രം' സിനിമയ്‌ക്ക് ശേഷം ലോകേഷ് കനകരാജും ഒപ്പം ദളപതി വിജയ്‌യും എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമായിരുന്നു. വിജയ്‌യുടെ ഏറ്റവും ഒടുവിലത്തെ റിലീസായ വാരിസില്‍ താരത്തിന്‍റെ ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ സംതൃപ്‌തരായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ 'ലിയോ'യിൽ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു.
ആരാധകരെ കൂടാതെ കുടുംബ പ്രേക്ഷകരും ദളപതി ചിത്രം കാണാന്‍ എത്തിയിരുന്നു. പ്രധാനമായി തമിഴില്‍ ഒരുങ്ങിയ ചിത്രം തമിഴിന് പുറമെ മലയാളം, ഹിന്ദി, തെലുഗു, കന്നഡ, എന്നീ ഭാഷകളില്‍ 2D, ഐമാക്‌സ് ഫോര്‍മാറ്റുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.