ETV Bharat / bharat

കരള്‍പിളരും വേദന ; കല്ലാക്കുറിച്ചിയിലെ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റുവാങ്ങി കുടുംബം - dead body was handed over to her parents

ജൂലൈ 13നാണ് വിദ്യാര്‍ഥിനിയെ കല്ലാക്കുറിച്ചി സ്കൂള്‍ ഹോസ്റ്റല്‍ വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹതയാരോപിച്ച് മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം ആദ്യം വിസമ്മതിച്ചിരുന്നു

ഹോസ്റ്റല്‍ വളപ്പില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം  മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കി  കല്ലക്കുറിച്ചിയില്‍ ഹോസ്റ്റല്‍ വളപ്പില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍  മൃതദേഹം  ആത്മഹത്യ  Kallakurichi girls body was handed over to her parents  dead body was handed over to her parents  ഹോസ്റ്റല്‍ വളപ്പില്‍ മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം വിട്ടു നല്‍കി
ഹോസ്റ്റല്‍ വളപ്പില്‍ മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം വിട്ടു നല്‍കി
author img

By

Published : Jul 23, 2022, 1:21 PM IST

Updated : Jul 23, 2022, 2:01 PM IST

തമിഴ്‌നാട് : കല്ലാക്കുറിച്ചിയില്‍ സ്‌കൂള്‍ ഹോസ്റ്റല്‍ വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വീകരിക്കാന്‍ കുടുംബം വിസമ്മതിച്ചിരുന്നു. പിന്നീട് മൃതദേഹം ഏറ്റുവാങ്ങാന്‍ പിതാവ് ഹൈക്കോടതിയില്‍ സമ്മതം പ്രകടിപ്പിക്കുകയായിരുന്നു.

ഹോസ്റ്റല്‍ വളപ്പില്‍ മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം വിട്ടു നല്‍കി

പെണ്‍കുട്ടിയുടെ പോസ്‌റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് വിശകലനം നടത്തി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ പുതുച്ചേരിയിലെ ജിപ്‌മര്‍ ആശുപത്രിയിലെ ഡോക്‌ടർമാരുടെ സംഘത്തോട് കോടതി നിര്‍ദേശം നല്‍കി. ജൂലൈ 13നാണ്, ചിന്നസേലം കണിയാമൂരിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിയായ പതിനേഴുകാരിയെ ഹോസ്റ്റൽ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

also read:തൃശ്ശൂര്‍ കരുവന്നൂരില്‍ പുഴയില്‍ ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഹോസ്റ്റലിലെ മൂന്നാം നിലയിലെ മുറിയില്‍ താമസിക്കുന്ന പെൺകുട്ടി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടി എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തിലുള്ളത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് സംസ്ഥാന പൊലീസിന്‍റെ സിബി സിഐഡി.

Last Updated : Jul 23, 2022, 2:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.