ഉണ്ണി മുകുന്ദന്‍റെ (Unni Mukundan) പുതിയ ചിത്രം 'കാഥികന്‍റെ' ടീസര്‍ പുറത്ത് (Kadhikan Teaser Released). ഉണ്ണി മുകുന്ദനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവ് ജയരാജ് (National Award winning director Jayaraj) ഒരുക്കുന്ന പുതിയ ചിത്രമാണ് 'കാഥികന്‍'. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ ജയരാജ് എന്നിവര്‍ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്‌തിരിക്കുന്നത്.
കഥാപ്രസംഗത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'കാഥികന്‍' എന്നാണ് 1.14 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ നല്‍കുന്ന സൂചന. നിരവധി മുഖങ്ങള്‍ ടീസറില്‍ മിന്നിമറയുന്നുണ്ടെങ്കിലും ഉണ്ണി മുകുന്ദനും മുകേഷുമാണ് ടീസറില്‍ ഹൈലൈറ്റ് ആകുന്നത്. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക (Kadhikan Release on December).
- " class="align-text-top noRightClick twitterSection" data="">
നേരത്തെ 'കാഥികന്‍റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും (Kadhikan first look poster) നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഉണ്ണി മുകുന്ദനെ കൂടാതെ മുകേഷ്, കൃഷ്‌ണാനന്ദ്, ഗോപു കൃഷ്‌ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംവിധാനം മാത്രമല്ല, സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജയരാജ് തന്നെയാണ്. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്‌ടര്‍ മനോജ് ഗോവിന്ദും സംവിധായകന്‍ ജയരാജും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഷാജി കുമാര്‍ ഛായാഗ്രഹണവും വിപിൻ വിശ്വകർമ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സഞ്ജോയ് ചൗധരി ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
അതേസമയം 'മാളികപ്പുറം' ആണ് ഉണ്ണിമുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. മികച്ച സ്വീകാര്യതയാണ് 'മാളികപ്പുറ'ത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. 'ഗന്ധർവ ജൂനിയർ', 'ഗെറ്റ് സെറ്റ് ബേബി', 'മാര്‍ക്കോ', 'ജയ് ഗണേഷ്' എന്നിവയാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.
'ഗെറ്റ് സെറ്റ് ബേബി'യില്‍ ഗൈനക്കോളജി ഡോക്‌ടര്‍ ആയാണ് ഉണ്ണി മുകുന്ദന്‍ വേഷമിടുന്നത് (Get Set Baby). ഒരു ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ ഡോക്‌ടര്‍ കണ്ടെത്തുന്ന വഴികളും മറ്റും രസകരമായ രീതിയില്‍ ഈ സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കും.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാര്‍ക്കോ' (Marco). അടുത്തിടെ 'മാര്‍ക്കോ'യുടെ ഫസ്‌റ്റ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു (Marco First Look Motion Poster).