കൊല്‍ക്കത്ത: കച്ച ബദാം ഗായകന് പരിക്കേറ്റു. നാടോടി ഗാനം 'കച്ച ബദാം' പാട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ച ഗായകന്‍ ഭുബന്‍ ബദ്യാകറിന് അപകടത്തില്‍ പരിക്കേറ്റു. നെഞ്ചിന് പരിക്കേറ്റ ഭുബന്‍ ബദ്യാകര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്‌ച (28.02.22) ആയിരുന്നു അപകടം. പുതുതായി വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
Singer Bhuban meets with an accident: പശ്ചിമ ബംഗാളില്‍ ബിര്‍ഭും ജില്ലയില്‍ ലക്ഷ്‌മി നാരായണപൂര്‍ പഞ്ചായത്തില്‍ കുരല്‍ജുരി ഗ്രാമത്തില്‍ ദുബ്രജ്‌പൂര്‍ ബ്ലോക്കിലെ താമസക്കാരനാണ് ഭൂബന്‍ ബദ്യാകര്‍. ഗ്രാമത്തിലെ നിലക്കടല വില്‍പ്പനക്കാരനാണ് ഭൂബന്‍ ബദ്യാകര്‍. കടല വിൽക്കാൻ ഗ്രാമങ്ങളിലേക്ക് സൈക്കിളിലാണ് അദ്ദേഹം പോകുന്നത്. ദിവസവും മൂന്ന് മുതല്‍ നാല് കിലോ വരെ കടല വില്‍ക്കും. 200-250 രൂപയാണ് ദിവസ വരുമാനം.
ഭൂബന്‍ രചിച്ച കച്ച ബദാം ഗാനം ഒറ്റ രാത്രി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയായിരുന്നു. ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ഉപജീവനം കണ്ടെത്തുന്നതിനിടെയാണ് നിലക്കടല വില്‍ക്കാനായി സ്വന്തമായൊരു ജിംഗിള്‍ ഭൂബന്‍ തയ്യാറാക്കിയത്. നിലക്കടല വില്‍പ്പനയ്‌ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പാടിയ പാട്ട് ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യുകയായിരുന്നു.
പങ്കുവെച്ച വീഡിയോ ഏവരും ഏറ്റെടുത്തു. കച്ചാ ബദാമിന്‍റെ വിവിധ റീമിക്‌സുകളും റീല്‍സും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ കീഴടക്കി. സെലിബ്രിറ്റികള്‍ വരെ കച്ചാ ബദാമിന് ചുവടുവച്ചു. അങ്ങനെ ഭുബന്‍ ബദ്യാകര്‍ വൈറലായി.
' പരിശീലകനൊപ്പം കാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ബ്രേക്കിന് പകരം പെട്ടന്ന് ആക്‌സിലറേറ്റർ അമർത്തുകയായിരുന്നു ഭുബന്‍. തുടര്‍ന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡരികിലെ പോസ്‌റ്റില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്നും ഭുബന്‍ തെറിച്ചു വീണു. നെഞ്ചില്‍ പരിക്കേറ്റ ഭുബനെ ഉടന്‍ തന്നെ അടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.' -ഇപ്രകാരമാണ് പൊലീസ് റിപ്പോര്‍ട്ട്.
'ഞാൻ കാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ എനിക്ക് അപകടമുണ്ടായി. വലിയ അപകടമല്ല. ആവശ്യമായ എല്ല പരിശോധനകളും നടത്തി. ഡോക്‌ടര്‍മാര്‍ മരുന്നുകളും കുറിച്ചു. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്.'-ഭുബന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് ആണ്‍ മക്കള്‍, ഒരു മകള്‍, ഭാര്യ ഉള്‍പ്പെടെ അഞ്ച് പേര്‍ അടങ്ങുന്നതാണ് ഭുബന്‍റെ കുടുംബം.
Also Read: ഇത്തവണയും മമ്മൂക്ക ഇല്ല ; ന്യൂ ജെന്‍ വിത്ത് ഓള്‍ഡ് സ്‌റ്റെപ്പുമായി റംസാനും ഷൈന്‍ ടോം ചാക്കോയും