ചെന്നൈ: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച ജവാൻ നായിക് ദീപക് കുമാറിന്‍റെ (Naik Deepak Kumar) ഭാര്യ ജ്യോതി ദീപക് നൈൻവാൾ (Jyoti Deepak Nainwal) ഇനി മുതൽ കരസേന ഉദ്യോഗസ്ഥ (Army officer). ഭർത്താവിന്‍റെ വിയോഗത്തിനുശേഷം ലക്ഷ്യബോധം ഇല്ലാതിരുന്ന ഉത്തരാഖണ്ഡ് സ്വദേശിനിയെ ഗൃഹനാഥ എന്ന നിലയിൽ നിന്ന് കരസേനാ ഉദ്യോഗസ്ഥയാകാൻ പ്രേരിപ്പിച്ചത് തന്‍റെ ഭർത്താവിന്‍റെ അവസാന ആഗ്രഹവും അമ്മയുടെ പ്രചോദനാത്മകമായ വാക്കുകളായിരുന്നു.
2018ൽ ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ഭർത്താവ് നായിക് ദീപക് കുമാർ കൊല്ലപ്പെടുന്നത്. ഗുരുതര പരിക്കുകളോടെ മരണം കാത്തുകിടന്നപ്പോഴും ദീപക് ഭാര്യയോട് ആവശ്യപ്പെട്ടത് ഒറ്റക്കാര്യമായിരുന്നു. തനിക്കുവേണ്ടി സൈന്യത്തിൽ ചേരണം. അദ്ദേഹത്തിന്‍റെ മരണത്തോടെ ജ്യോതിയുടെയും രണ്ട് മക്കളുടെയും ഏക ആശ്രയമാണ് ഇല്ലാതായത്. എന്നാൽ വീട്ടുജോലിയിലും മക്കളെ നോക്കുന്നതിലും ഒതുങ്ങിക്കൂടിയ ജ്യോതിയുടെ ജീവിതത്തിന് വീണ്ടും പ്രതീക്ഷ നൽകിയത് അമ്മയുടെ വാക്കുകളായിരുന്നു.
-
#WATCH | Newly commissioned Indian Army Officer Jyoti Nainwal, mother of 2 children is the wife of Naik Deepak Nainwal, who died after being shot while serving our nation in Indian Army operations in J&K in 2018.
— ANI (@ANI) November 20, 2021 " class="align-text-top noRightClick twitterSection" data="
(Source: PIB Tamil Nadu) pic.twitter.com/5hlrmGyAtV
">#WATCH | Newly commissioned Indian Army Officer Jyoti Nainwal, mother of 2 children is the wife of Naik Deepak Nainwal, who died after being shot while serving our nation in Indian Army operations in J&K in 2018.
— ANI (@ANI) November 20, 2021
(Source: PIB Tamil Nadu) pic.twitter.com/5hlrmGyAtV#WATCH | Newly commissioned Indian Army Officer Jyoti Nainwal, mother of 2 children is the wife of Naik Deepak Nainwal, who died after being shot while serving our nation in Indian Army operations in J&K in 2018.
— ANI (@ANI) November 20, 2021
(Source: PIB Tamil Nadu) pic.twitter.com/5hlrmGyAtV
'തന്‍റെ ജീവിത സാഹചര്യത്തെ ഒരു അവസരമായി എടുത്ത്, മറ്റുള്ളവര്‍ക്ക് മാതൃകയാവുക, കുഞ്ഞുങ്ങൾക്ക് പ്രചോദനമാവുക, ജീവിതത്തിന്‍റെ ഉയർച്ച താഴ്ചകളെയെല്ലാം നേരിടാൻ അവരെ പഠിപ്പിക്കുക' എന്നായിരുന്നു ആ അമ്മയുടെ വാക്കുകൾ. അമ്മയുടെയും സഹോദരന്‍റെയും പിന്തുണയും ഭർത്താവിന് നൽകിയ വാക്കും ജ്യോതിയിലെ നിശ്ചയദാർഢ്യം വർധിപ്പിച്ചു.
തുടർന്ന് ബ്രിഗേഡിയർ ചീമ, കേണൽ എംപി സിങ്ങ് എന്നിവരുടെ സഹായത്തോടെ സർവീസ് സെലക്ഷൻ ബോർഡിലേക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. വൈകാതെ തന്നെ കരസേന ഉദ്യോഗസ്ഥയായി 33കാരിയായ ജ്യോതി നൈൻവാൾ തെരഞ്ഞെടുക്കപ്പെട്ടു.
ജ്യോതിയുൾപ്പെടെ എസ്.എസ്.സി(ഡബ്ല്യൂ)-26ലെ (SSC (W)-26) 29 വനിത കേഡറ്റുകളും എസ്.എസ്.സി-112ലെ 124 പുരുഷ കേഡറ്റുകളും നവംബർ 20ന് ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ (OTA) കമ്മിഷൻ ചെയ്യപ്പെടും.