ETV Bharat / bharat

ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി യു.പിയില്‍ ഉപലോകായുക്ത - ഉപലോകായുക്ത

ഏപ്രില്‍ 6 ന് യാദവിനെ ഗവര്‍ണര്‍ മൂന്നാമത്തെ ഉപ ലോകായുക്ത’ ആയി നിയമിച്ചെന്നും തിങ്കളാഴ്ച യാദവ് സത്യപ്രതിജ്ഞ ചെയ്തുവെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

Judge who gave Babri case verdict is appointed 'up-lokayukta'  Babri case  up-lokayukta  Judge  uP  ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറഞ്ഞ ജഡ്ജി യു.പിയില്‍ ഉപലോകായുക്ത  ബാബറി മസ്ജിദ്  യു.പി  ഉപലോകായുക്ത  സുരേന്ദര്‍ കുമാര്‍ യാദവ്
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറഞ്ഞ ജഡ്ജി യു.പിയില്‍ ഉപലോകായുക്ത
author img

By

Published : Apr 13, 2021, 6:53 AM IST

ലഖ്നൗ: ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവിനെ ഉത്തര്‍പ്രദേശില്‍ ‘ഉപലോകായുക്ത’ ആയി നിയമിച്ചു.പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദര്‍ കുമാര്‍ ബാബരി കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, എം.എം.ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവരടക്കം 32 പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. ഏപ്രില്‍ 6ന് യാദവിനെ ഗവര്‍ണര്‍ മൂന്നാമത്തെ ഉപ ലോകായുക്ത’ ആയി നിയമിച്ചെന്നും തിങ്കളാഴ്ച യാദവ് സത്യപ്രതിജ്ഞ ചെയ്തുവെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്ന് പറഞ്ഞായിരുന്നു കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരെയും കുറ്റവിമുക്തരാക്കിയത്. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടയുകയായിരുന്നുവെന്നുമാണ് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദര്‍ കുമാര്‍ യാദവ് പറഞ്ഞത്. രാജ്യം ഉറ്റുനോക്കിയിരുന്ന 28 കൊല്ലം പഴക്കമുള്ള കേസിലാണ് 2020 സെപ്റ്റംബറില്‍ വിധി ഉണ്ടായത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.