തെലുഗു സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിന്‍റെ (Jr NTR) ഏറ്റവും പുതിയ ചിത്രമാണ് എന്‍ടിആര്‍ 31. ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2024 ഏപ്രിലിൽ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള പ്രശാന്ത് നീലിന്‍റെ (Prashanth Neel) ചിത്രം പങ്കുവച്ചുകൊണ്ട് മൈത്രി മുവി മേക്കേഴ്‌സാണ് (Mythri Movie Makers) ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
'ഏവരും കാത്തിരിക്കുന്ന, ജൂനിയര്‍ എന്‍ടിആറും, പ്രശാന്ത് നീലും ഒന്നിക്കുന്ന പ്രൊജക്‌ട് 2024 ഏപ്രിലിൽ ആരംഭിക്കും. ഗംഭീര ദൃശ്യവിരുന്ന് ഒരുക്കുന്ന ഈ ചിത്രം ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു അനുഭവമാകും'- മൈത്രി മുവി മേക്കേഴ്‌സ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു (Jr NTR Prashanth Neel Movie).
എൻടിആർ ആർട്‌സിന്‍റെ ബാനറിൽ മൈത്രി മുവി മേക്കേഴ്‌സ്, നന്ദമുരി കല്യാണറാം (Nandamuri Kalyanram), വൈ രവിശങ്കർ (Y Ravi Shankar), നവീൻ യേർനേനി (Naveen Yerneni) എന്നിവർ സംയുക്തമായാണ് സിനിമയുടെ നിര്‍മാണം. രവി ബസ്രൂർ (Ravi Basrur) ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക.
അതേസമയം ബോളിവുഡ് സൂപ്പര്‍ താരം ആമിർ ഖാനും (Aamir Khan) ഗ്ലോബല്‍ ഐക്കണ്‍ പ്രിയങ്ക ചോപ്രയും (Priyanka Chopra) ഈ പ്രൊജക്‌ടിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യാണ് (Devara) ജൂനിയര്‍ എന്‍ടിആറിന്‍റെ മറ്റൊരു പുതിയ പ്രൊജക്‌ട്. ബോളിവുഡ് താരം ജാൻവി കപൂറിന്‍റെ തെലുഗു അരങ്ങേറ്റം കൂടിയാണ് ചിത്രം. ബോളിവുഡ് സൂപ്പര്‍ താരം സെയ്‌ഫ് അലി ഖാനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെ കൂടാതെ ഷൈൻ ടോം ചാക്കോ, പ്രകാശ് രാജ്, നരേൻ, മുരളി ശർമ്മ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് സിനിമയുടെ നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. ദേവരയുടെ ആദ്യ ഭാഗം ഏപ്രിൽ 5ന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ കൊരട്ടാല ശിവ അറിയിച്ചു. 'ദേവര'യുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്‌ത വീഡിയോ സന്ദേശത്തിലൂടെയാണ് ദേവരയുടെ പുതിയ അപ്‌ഡേറ്റ് കൊരട്ടാല ശിവ പങ്കുവച്ചത്. 'രണ്ട് ഭാഗങ്ങളിലായി നിങ്ങളെ രസിപ്പിക്കാൻ ദേവര എത്തും. ആദ്യ ഭാഗം 2024 ഏപ്രിൽ 5ന് റിലീസ് ചെയ്യും' - കൊരട്ടാല ശിവ പറഞ്ഞു.
രണ്ട് ഭാഗങ്ങളായി ചിത്രം റിലീസ് ചെയ്യാന്‍ 'ദേവര' ടീമിനെ പ്രേരിപ്പിച്ച ഘടകങ്ങളെ കുറിച്ചും സംവിധായകന്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. 'ദേവരയുടെ ലോകം പുതിയതാണ്. വളരെയധികം സ്ട്രിംഗ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ബിഗ് ബജറ്റ് ചിത്രമാണിത്. രണ്ട് ഷെഡ്യൂളുകൾക്ക് ശേഷം, ഷൂട്ട് ചെയ്‌തതെല്ലാം വളരെ പ്രധാനപ്പെട്ടതായിരുന്നതിനാല്‍ എഡിറ്റ് ടേബിളിൽ എത്തിയപ്പോള്‍, അതില്‍ നിന്നും എന്ത് വെട്ടിക്കളയണമെന്ന് തീരുമാനിക്കാൻ ടീമിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. തുടര്‍ന്ന് ടീം അംഗങ്ങള്‍ ദേവരയെ ഒരു ഡ്യുവോളജി ആയി വികസിപ്പിക്കാന്‍ ഏകകണ്‌ഠമായി തീരുമാനിച്ചു' - കൊരട്ടാല ശിവ പറഞ്ഞു.