ഒത്തുചേരലുകളുടെയും ആഘോഷങ്ങളുടെയും സമയമാണ് ദീപാവലി (Diwali). ബോളിവുഡ്, ടോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷങ്ങളാണിപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ദീപാവലി വേളയില്‍ തെലുഗു സൂപ്പര്‍താരങ്ങളായ ജൂനിയർ എൻടിആർ (Jr NTR), രാം ചരൺ (Ram Charan), മഹേഷ് ബാബു (Mahesh Babu), വെങ്കിടേഷ് ദഗുബതി (Venkatesh Daggubati) എന്നിവര്‍ ഒന്നിച്ചിരിക്കുകയാണ് (Four legends in one frame).
ഒറ്റ ഫ്രെയിമിലുള്ള ഈ നാല് താരങ്ങളുടെയും ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് (Epic photo from the Telugu industry). രാം ചരണിന്‍റെയും ഭാര്യ ഉപാസന കൊനിഡേലയുടെയും ദീപാവലി ആഘോഷം മാധ്യമ ശ്രദ്ധ നേടിയിരുന്നു (Ram Charan and Upasana s Diwali bash).
Also Read: Ram Charan At Sri Siddhivinayak Temple Mumbai : മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ അയ്യപ്പദർശനം നടത്തി രാം ചരണ്‍
ഇതിന് പിന്നാലെയാണ് ജൂനിയർ എൻടിആർ, വെങ്കിടേഷ് ദഗുബതി, മഹേഷ് ബാബു, ഭാര്യ നമ്രത ശിരോദ്‌കർ എന്നിവര്‍ ഒന്നിച്ചുള്ള രാം ചരണിന്‍റെ ദീപാവലി ആഘോഷവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചത് (Ram Charan Upasana Diwali celebrations). ഇതിന്‍റെ ചിത്രങ്ങള്‍ മഹേഷ് ബാബുവിന്‍റെ ഭാര്യ നമ്രത ശിരോദ്‌കർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട് (Namrata shared Diwali bash to Instagram).
ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'കഴിഞ്ഞ രാത്രിയെ കുറിച്ച്... ഈ ദീപാവലിയിലെ മികച്ച കൂട്ടായ്‌മ!! മികച്ച ആതിഥേയരായ രാം ചരണിനും ഉപാസനയ്‌ക്കും നന്ദി! കാര്‍ത്തികേയാ, നിങ്ങളൊരു പ്രതിഭയാണ്... ദീപാവലി ആശംസകൾ !! നിങ്ങൾക്കെല്ലാവർക്കും സ്നേഹവും വെളിച്ചവും നിറഞ്ഞ ഒരു മികച്ച ദീപാവലി ആശംസിക്കുന്നു. '-ദീപാവലി നൈറ്റ്‌സ്, ദീപാവലി 2023 എന്നീ ഹാഷ്‌ടാഗുകളോടു കൂടി നമ്രത ശിരോദ്‌കര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു (Namrata Instagram post).
നമ്രത പങ്കുവച്ച ആദ്യ ചിത്രത്തില്‍ രാം ചരണ്‍, ജൂനിയർ എൻടിആർ, വെങ്കിടേഷ് ദഗുബതി, മഹേഷ് ബാബു എന്നിവരാണ്. മറ്റൊരു ചിത്രത്തില്‍ രാം ചരണിന്‍റെ ഭാര്യ ഉപാസന, ജൂനിയര്‍ എൻടിആറിന്‍റെ ഭാര്യ ലക്ഷ്‌മി പ്രണതി, കാർത്തികേയയുടെ ഭാര്യ എസ് പൂജ പ്രസാദ്, നമ്രത എന്നിവരാണ്. ഈ ചിത്രങ്ങള്‍ക്ക് ഉപാസന കമന്‍റ് ചെയ്‌തിട്ടുണ്ട്. 'ഹാപ്പി ഹാപ്പി ദീപാവലി' എന്നാണ് ഉപാസന കുറിച്ചിരിക്കുന്നത് (Upasana react to Namrata s post).
Also Read: Ram Charan With His New Pet : 'ബ്ലേസ്!!, എന്‍റെ പുതിയ സുഹൃത്ത്'; അതിഥിയെ പരിചയപ്പെടുത്തി രാം ചരണ്‍